മമിത ബൈജുവിനെ കുറിച്ചും കേരളത്തെ പറ്റിയും സംസാരിക്കുകയാണ് നടി മേഘന രാജ്. അടുത്തിടെ താന്‍ സൂര്യയും മമിതയും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച വിശ്വനാഥ് ആന്‍റ് സണ്‍സ് എന്ന സിനിമ കണ്ടെന്നും അതിലെ മമിതയുടെ പെര്‍ഫോമന്‍സ് വളരെയേറെ ഇഷ്ടമായെന്നും മേഘന പറയുന്നു. സിനിമ എക്സ്പ്രസ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മേഘ്ന രാജ്. 

'വിശ്വനാഥ് ആന്‍റ് സണ്‍സിലെ മമിതയുടെ കഥാപാത്രം എനിക്ക് വളരെയേറെ ഇഷ്ടപ്പെട്ടു. ഭയങ്കര റിഫ്രഷിങ്ങായിരുന്നു ആ കഥാപാത്രം. അങ്ങനെത്തെയൊരു വേഷം എനിക്ക് ചെയ്യാന്‍ പറ്റുമോ എന്നൊന്നും എനിക്കറിയില്ല. ആ റോളിന് വേറെതന്നെയൊരു എനര്‍ജിയാണ് മമിത കൊണ്ടുവന്നത്. വളരെ നന്നായി ആ കുട്ടി ചെയ്തിട്ടുണ്ട്. ഈ അടുത്ത കാലത്ത് ഞാന്‍ നന്നായി എന്‍ജോയി ചെയ്തുകണ്ട സ്ത്രീ കഥാപാത്രമായിരുന്നു അത്'- മേഘ്ന രാജ് പറഞ്ഞു. 

ബെംഗളൂരുവാണോ കേരളമാണോ തന്റെ ആദ്യത്തെ വീടെന്ന് പലപ്പോഴും തനിക്ക് സംശയം തോന്നാറുണ്ടെന്നും അത്രത്തോളം അടുപ്പം കേരളവുമായി തനിക്കുണ്ടെന്നും മേഘന വ്യക്തമാക്കി. സിനിമയിലൂടെ തനിക്ക് പ്രൊഫഷണലായി ഒരു പേര് ലഭിച്ചത് കേരളത്തിലൂടെയാണെന്നും അവര്‍ പറഞ്ഞു.

മലയാള സിനിമാ മേഖലയില്‍ നിന്ന് തനിക്ക് വളരെയേറെ സ്നേഹവും പിന്തുണയും ലഭിച്ചിട്ടുണ്ടെന്നും കേരളത്തോട് തനിക്ക് വലിയ സ്നേഹമാണുള്ളതെന്നും മേഘ്ന പറഞ്ഞു.  പലരും മലയാളം വളരെ ബുദ്ധിമുട്ടുള്ള ഭാഷയായാണ് പറയാറുള്ളതെന്നും എന്നാല്‍ തനിക്ക് അങ്ങരെ തോന്നിയിട്ടില്ലെന്നും താരം വ്യക്തമാക്കി. 

ENGLISH SUMMARY:

Meghana Raj about Mamitha Baiju highlights the actress's appreciation for her refreshing performance in the movie Viswanathan and Sons. She also expressed her deep emotional connection and professional gratitude toward Kerala and the Malayalam film industry.