Image Credit: facebook.com/Raamasimha

Image Credit: facebook.com/Raamasimha

TOPICS COVERED

  • ബിജെപിയിൽ ചേർന്നതിന് ശേഷം തന്റെ വരുമാനം പൂർണ്ണമായി നിലയ്ക്കുകയും ഉപകരണങ്ങളെല്ലാം തുരുമ്പെടുക്കുകയും ചെയ്തുവെന്ന് സംവിധായകൻ രാമസിംഹൻ വെളിപ്പെടുത്തി.

ബിജെപിയിൽ ചേർന്നതിനു പിന്നാലെ തന്റെ വരുമാനം പൂർണമായും നിലച്ചെന്നും സിനിമകൾ ഇല്ലാതായെന്നും സംവിധായകൻ രാമസിംഹൻ അബൂബക്കര്‍. പ്രതിവർഷം പതിനഞ്ചു ലക്ഷം രൂപ വരെ സമ്പാദിച്ചിരുന്ന തനിക്ക് പാർട്ടിയിൽ എത്തിയതോടെ കടുത്ത അവഗണനയാണു നേരിടേണ്ടി വന്നതെന്ന് ഒരു സ്വകാര്യ യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ അദ്ദേഹം തുറന്നടിച്ചു. ബിജെപി നേതൃത്വവുമായി ബന്ധപ്പെട്ട് നടനും രാഷ്ട്രീയ നേതാവുമായ ദേവൻ ഇപ്പോൾ ഉന്നയിക്കുന്ന വിഷയങ്ങൾ താൻ വർഷങ്ങൾക്കു മുൻപേ പറഞ്ഞിട്ടുള്ളതാണെന്നും കാലം നീതി കാണിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാമസിംഹന്‍ 2023 ല്‍ ബിജെപി വിട്ടിരുന്നു. 

Also Read: 'ഗിരീഷ് അധികം മിണ്ടുന്നില്ല, താല്‍പര്യമില്ലേ എന്ന് തോന്നി; ആ പറഞ്ഞത് കേട്ട് മമിത കരയാറായി'

'ബിജെപിയില്‍ വന്നതോടെ അന്നം മുട്ടി. അതിനു മുന്‍പ് സ്റ്റുഡിയോയില്‍ വര്‍ഷം 10–15 ലക്ഷം രൂപയുടെ ജോലി ചെയ്തിരുന്നു. ഇപ്പോള്‍ വര്‍ക്കുകള്‍ ലഭിക്കുന്നില്ല. എല്ലാ ഉപകരണങ്ങളും തുരുമ്പെടുത്തു. 15 വര്‍ഷത്തിനിടെ സിനിമ ചെയ്തില്ല. സംഘിയെ അടുപ്പില്ല, അതാണ് കാരണം' എന്നും രാമസിംഹന്‍ വ്യക്തമാക്കി. 

Also Read: 'ഞാനെന്‍റെ അച്ഛന്‍റെ വീട്ടില്‍'; വിമര്‍ശകര്‍ക്ക് മറുപടിയുമായി അഖിൽ എൻആർഡിയുടെ ഭാര്യ മേഘ

ദേശീയ തലത്തിൽ നരേന്ദ്ര മോദിയുടെ പ്രവർത്തനം കണ്ടാണ് പലരും വളരെ താൽപര്യത്തോടെ ബിജെപിയിലേക്ക് വരുന്നത്. അല്ലാതെ കേരളത്തിലെ പ്രാദേശിക നേതാക്കളെ കണ്ടല്ല. എന്നാൽ പാർട്ടിയിൽ എത്തുന്നതോടെ വരുന്നയാളുടെ ഉള്ളിലെ ജീവൻ നഷ്‌ടപ്പെടുന്ന അവസ്ഥയാണ്. ആദ്യ ദിവസങ്ങളിൽ ഷാൾ അണിയിക്കാനും ഹസ്തദാനം നൽകാനും ഫോട്ടോ എടുക്കാനും ആളുകളുണ്ടാകും. പിന്നീട് ആരെയും തിരിഞ്ഞു നോക്കാൻ ആളില്ലെന്നും അദ്ദേഹം വിമർശിച്ചു.

'ഈ വിലയ്ക്ക് മത്തങ്ങ കിട്ടുമോ? ലോകത്ത് പാചകവാതകം ഇത്രയും വില കുറച്ച് ഒരു രാജ്യവും വില്‍ക്കുന്നില്ല'; സുരേഷ് ഗോപി

2023 ലാണ് രാമസിംഹന്‍ ബിജെപി വിട്ടത്. കലാകാരനെന്ന നിലയിലും രാഷ്ട്രീയക്കാരനെന്ന നിലയിലും ഇടംകിട്ടാത്തതിനാലായിരുന്നു തീരുമാനം.  പാര്‍ട്ടിയില്‍ തൊട്ടുകൂടായ്മയുണ്ടെന്നും രാമസിംഹന്‍ പറഞ്ഞിരുന്നു. 

ENGLISH SUMMARY:

Filmmaker Ramasimhan recently revealed that his annual income dropped significantly after joining the Bharatiya Janata Party, leading to severe financial distress. He stated that his studio equipment rusted and he lost major work opportunities during his fifteen-year political association. Furthermore, he noted that although many individuals enter the party inspired by top leadership, ordinary members often face isolation and a lack of support. Ramasimhan eventually left the political party in 2023 due to a lack of recognition as an artist and political figure.