megha-akhil

Image Credit : Instagram

ഒളിച്ചോടിപ്പോയെന്ന സോഷ്യല്‍മീഡിയ വിവാദങ്ങള്‍ക്കിടെ പ്രതികരണവുമായി അഖില്‍ എൻആർഡിയുടെ ഭാര്യ മേഘ നായര്‍. ‘ചെങ്ങന്നൂരുള്ള എന്‍റെ അച്ഛന്‍റെ വീട്ടിൽ’ എന്ന അടിക്കുറിപ്പോടെ തന്‍റെ കുറച്ച് ഫോട്ടോകളാണ് മേഘ പങ്കുവച്ചത്. ഫെയ്സ്ബുക്കിലൂടെയാണ് മേഘയുടെ പ്രതികരണം. മേഘയുടെ പോസ്റ്റ് വൈറലായതോടെ ഒട്ടേറെപ്പേരാണ് മേഘയെ പിന്തുണച്ചും വിമര്‍ശിച്ചും രംഗത്തെത്തിയത്. 

സമൂഹമാധ്യമങ്ങളില്‍ മേഘ മറ്റൊരാളെ വിവാഹം കഴിച്ച് ജീവിക്കുകയാണെന്ന തരത്തില്‍ പോസ്റ്റുകളും റിയാക്ഷന്‍ വിഡിയോകളും പ്രത്യക്ഷപ്പെട്ടതിന് ദിവസങ്ങള്‍ക്കിപ്പുറമാണ് മേഘ താനെവിടെയാണെന്ന് വെളിപ്പെടുത്തി കുറിപ്പ് പങ്കുവച്ചത്. അഖിലുമായി നിയമപരമായി വേര്‍പിരിഞ്ഞോ എന്നും മറ്റൊരു വിവാഹം കഴിച്ചോ എന്നും മേഘ വ്യക്തമാക്കിയിട്ടില്ല. അതേസമയം പോസ്റ്റ് പങ്കുവച്ച് മണിക്കൂറുകള്‍ക്കുളളില്‍ തന്നെ മേഘ അത് പിന്‍വലിക്കുകയും ചെയ്തു. 

അഖിലിനെ ഉപേക്ഷിച്ച് മേഘ പോയെന്ന വിവരം സൈബറിടത്ത് വ്യാപക ചര്‍ച്ചയായിമാറിയതിന് പിന്നാലെ പുതിയ റീലുമായി അഖിൽ എൻആർഡിയും രംഗത്തെത്തിയിരുന്നു. തന്‍റെ വ്യക്തി ജീവിതത്തിലെ പ്രശ്നങ്ങളെ കുറിച്ച് സംസാരിക്കാനോ പ്രതികരിക്കാനോ തയാറല്ലാത്ത അഖില്‍ താന്‍ ഇതുവരെ ചെയ്തിരുന്ന തരത്തിലുളള നര്‍മം കലര്‍ന്ന കണ്ടന്‍റ് വിഡിയോയുമാണ് വീണ്ടും സോഷ്യലിടത്ത് സജീവമായത്. ഒടുവിലായി അഖില്‍ പങ്കുവച്ച വിഡിയോ വളരെ പെട്ടെന്ന് തന്നെ വൈറലാകുകയും ചെയ്തിരുന്നു. 2024ലായിരുന്നു അഖിലിന്റെയും മേഘയുടെയും വിവാഹം.

ENGLISH SUMMARY:

Megha Nair has responded to social media controversies about eloping, sharing photos from her father's home in Chengannur. This statement comes amid widespread discussions and videos circulating online alleging she has remarried and is living with someone else, though she has not clarified her legal separation from Akhil NRD or any new marriage.