bjp-flag
  • ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പിനൊരുങ്ങാന്‍ ബിജെപി
  • മിഷന്‍ 2029നുമായി സംസ്ഥാനങ്ങളില്‍ ഒരുക്കം
  • മുന്നൊരുക്കത്തിനായി ടീമുകള്‍ സജ്ജമാക്കുന്നു

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' എന്ന ലക്ഷ്യത്തിലേക്ക് ചുവടുവെച്ച് ബിജെപിയുടെ സംസ്ഥാനതല ഒരുക്കങ്ങൾ. മിഷൻ 2029-ന്റെ ഭാഗമായി ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പ് കൂടി ലക്ഷ്യമിട്ട് സംസ്ഥാന ഘടകങ്ങൾക്കായി പ്രത്യേക ടീമുകളെയും മേഖലാ പ്രഭാരിമാരെയും ബിജെപി സജ്ജമാക്കുന്നു.

സംഘടനാപരമായ മുന്നൊരുക്കങ്ങളുടെ ഭാഗമായി കേരളത്തിലെ വിവിധ ജില്ലകളുടെ ഏകോപന ചുമതലയുള്ള മേഖലാ പ്രഭാരിമാരുടെ പട്ടിക പുറത്തുവന്നു. പുതിയ പ്രഭാരിമാരുടെ ചുമതലകൾ താഴെ പറയുന്നവയാണ്:

  • കാസർകോട്, കണ്ണൂർ, വയനാട്: വി.കെ. സജീവൻ
  • കോഴിക്കോട്, മലപ്പുറം: വി. ഉണ്ണികൃഷ്ണൻ
  • തൃശൂർ, പാലക്കാട്: കെ.കെ. അനീഷ്
  • എറണാകുളം, കോട്ടയം, ഇടുക്കി: ഷോൺ ജോർജ്
  • ആലപ്പുഴ, പത്തനംതിട്ട:അനൂപ് ആന്റണി
  • തിരുവനന്തപുരം, കൊല്ലം:കെ. സോമൻ

ദേശീയ തലത്തിൽ നിതിൻ ഗഡ്കരി അധ്യക്ഷനായ പുതിയ ടീം നിലവിൽ വന്നതിന് തൊട്ടുപിന്നാലെയാണ് സംഘടനാ ചുമതലകൾ പുനഃക്രമീകരിച്ചിരിക്കുന്നത്. ഓണത്തിനു ശേഷം ബിജെപി ദേശീയ അധ്യക്ഷൻ കേരളം സന്ദർശിച്ച് ഒരുക്കങ്ങൾ അവലോകനം ചെയ്യും.

ഈ ലക്ഷ്യം പൂർണമായും പ്രായോഗികമാക്കുന്നതിന് മണ്ഡല പുനർനിർണയം യാഥാർത്ഥ്യമാകുക, പാർലമെന്റിൽ നിയമനിർമാണം പാസാക്കുക, സംസ്ഥാനങ്ങളുടെയും പ്രതിപക്ഷ പാർട്ടികളുടെയും അനുമതി നേടിയെടുക്കുക തുടങ്ങിയ വലിയ കടമ്പകൾ ഇനിയും ബാക്കിയുണ്ട്. എങ്കിലും സംഘടനാപരമായി ശക്തമായ മുന്നൊരുക്കങ്ങളിലേക്കാണ് പാർട്ടി കടന്നിരിക്കുന്നത്.

ENGLISH SUMMARY:

One Nation One Election is a key goal as the BJP undertakes state-level preparations. Mission 2029 involves aiming for simultaneous Lok Sabha and Assembly elections, with the party activating special teams and regional coordinators for its state units.