സമൂഹമാധ്യമ പ്രകടനത്തില്‍ കഴിഞ്ഞ മൂന്ന് മാസത്തിലെ കേന്ദ്രമന്ത്രിമാരുടെ പ്രവര്‍ത്തന ലിസ്റ്റ് തയ്യാറാക്കി കേന്ദ്രമന്ത്രിസഭ. മേയ് ഒന്ന് മുതല്‍ ആഗസ്റ്റ് 15 വരേയുള്ള കാലഘട്ടത്തിലെ മന്ത്രിമാരുടെ പ്രവര്‍ത്തനമാണ് കണക്കുകൂട്ടിയത്. കേന്ദ്രമന്ത്രിമാരുടെ മാത്രമല്ല മറിച്ച് രാജ്യത്തിലെ മുന്‍നിര രാഷ്ട്രീയ നേതാക്കളുടെയും സോഷ്യല്‍ മീഡിയ പ്രകടനം കണക്കുകൂട്ടിയിട്ടുണ്ട്. ലിസ്റ്റില്‍ മോദിയാണ് ഏറ്റവും മുന്നില്‍. എക്സ്, ഇന്‍സ്റ്റാഗ്രാം, ഫേസ്ബുക്ക് എന്നീ സമൂഹമാധ്യമങ്ങളിലെ പ്രകടനമാണ് കണക്കുകൂട്ടിയത്.
സോഷ്യല്‍ മീഡിയ പെര്‍ഫോര്‍മന്‍സ് റിപ്പോര്‍ട്ട്, ശരാശരി പോസ്റ്റുകളുടെ കണക്ക്, പോസ്റ്റുകള്‍ക്ക് സ്റ്റോറികള്‍ക്കുമുള്ള എങ്ഗേജ്മെന്റുകള്‍, ലൈക്കുകള്‍ ഫോളോവേഴ്‍സിന്‍റെ കണക്ക് എന്നിവയെല്ലാം താരതമ്യപ്പെടുത്തിയിട്ടുണ്ട്.
കണക്കുകള്‍ പ്രകാരം ബിജെപി മന്ത്രിമാര്‍ മറ്റ് സമൂഹമാധ്യമങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇന്‍സ്റ്റാഗ്രാമില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചതായി ശ്രദ്ധയില്‍ പെട്ടു. ജൂലൈ 31ന് ജെന്‍–സി സമരത്തിനിടെ മോദി പോസ്റ്റ് ചെയ്ത ‘ഹൈ ഫ്രണ്ട്സ്’ എന്ന് തുടങ്ങുന്ന വെര്‍ട്ടിക്കല്‍ വിഡിയോ ആണ് മോദിക്കേറ്റവും റീച്ച് ഉണ്ടാക്കിയത്.
ഇതിന് പിന്നാലെ കേന്ദ്രമന്ത്രിമാര്‍ കൂടുതലായും പോസ്റ്റ് ചെയ്യുന്നത് റീലുകളാണെന്നതും കണ്ടെത്തിയിട്ടുണ്ട്. പുതുതലമുറയെ കൂടുതല്‍ ആകര്‍ഷിക്കാനായി സമൂഹമാധ്യമങ്ങളില്‍ കൂടുതല്‍ സജീവമാകണമെന്ന് മോദി മന്ത്രിസഭയില്‍ നിര്‍ദേശമുണ്ടായിരുന്നെന്ന് റിപ്പോര്‍ട്ടുകളുണ്ട്.