nayanthara

TOPICS COVERED

നടിയായ നയൻതാര തിരുപ്പതി ക്ഷേത്രദർശനത്തിനിടെ തലമൊട്ടയടിച്ചുവെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ചിത്രങ്ങൾ വ്യാജം. യഷ് നായകനാകുന്ന 'ടോക്സിക്' എന്ന പുതിയ ചിത്രത്തിന്‍റെ റിലീസിന് മുന്നോടിയായി നയൻതാര മൊട്ടയടിച്ചുവെന്ന വാദത്തോടെയാണ് എക്സ് ഉൾപ്പെടെയുള്ള മാധ്യമങ്ങളിൽ ചിത്രങ്ങൾ പ്രചരിച്ചത്. എന്നാൽ പ്രചരിക്കുന്ന ചിത്രങ്ങൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മിച്ചതാണെന്ന് വ്യക്തമായി. 

കഴിഞ്ഞ ഏപ്രിലിൽ ഭർത്താവും സംവിധായകനുമായ വിഘ്നേഷ് ശിവനൊപ്പം നയൻതാര തിരുപ്പതി ക്ഷേത്രം സന്ദർശിച്ചവേളയിലെ ചിത്രങ്ങളാണ് എഐ ഉപയോഗിച്ച് തിരുത്തി പ്രചരിപ്പിച്ചത്. യഥാർത്ഥ ചിത്രത്തിൽ നയൻതാര തലമൊട്ടയടിച്ചിരുന്നില്ല. അതേ വസ്ത്രധാരണവും കമ്മലുകളും നിലനിർത്തിക്കൊണ്ട് എഐ വഴി തല മൊട്ടയടിച്ച രീതിയിലേക്ക് മാറ്റി സൃഷ്ടിക്കുകയായിരുന്നു.

ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന 'ടോക്സിക്' ആണ് നയൻതാരയുടേതായി റിലീസിനൊരുങ്ങുന്ന പ്രധാന ചിത്രം. യഷ് പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ കിയാര അദ്വാനി, താര സുതാര്യ, രുക്മിണി വസന്ത്, ഹുമ ഖുറേഷി എന്നിവരും അണിനിരക്കുന്നുണ്ട്. ഓഗസ്റ്റ് 26-നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. ഇതിനുപുറമെ വംശി പൈഡിപ്പള്ളി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ (SVC63) സൽമാൻ ഖാന്റെ നായികയായും നയൻതാര വേഷമിടുന്നുണ്ട്. സൽമാൻ ഖാനും നയൻതാരയും ഒന്നിക്കുന്ന ആദ്യ ചിത്രമാണിത്.

ENGLISH SUMMARY:

Viral images claiming that prominent South Indian actress Nayanthara shaved her head during a Tirupati temple visit are completely false. Fact-checks reveal that these pictures were digitally manipulated using artificial intelligence tools based on her actual visit to the temple with her husband Vignesh Shivan last April. In reality, the actress did not shave her head, and her original clothing and earrings were preserved while altering her hair appearance. Meanwhile, Nayanthara is currently awaiting the release of her upcoming film 'Toxic' starring Yash, alongside other high-profile projects.