toxic-teaser

പ്രേക്ഷകര്‍ കാത്തിരിക്കുന്ന യഷ് ചിത്രം ‘ടോക്സിക്; എ ഫെയറി ടെയ്​ല്‍ ഫോര്‍ ഗ്രോണ്‍ അപ്പ്സ്‘ ടീസര്‍ പുറത്ത്. ചിത്രത്തിലെ നായികമാരെ പരിചയപ്പെടുത്തുന്ന വിഡിയോ ആണ് ‘ലേഡീസ് ആന്‍ഡ് ലേഡീസ്‘ എന്ന പേരില്‍ പുറത്തിറങ്ങിയത്. നയൻതാര, രുക്മിണി വസന്ത്, താര സുതാരിയ, ഹുമ ഖുറേഷി, കിയാര അഡ്വാനി എന്നിവരെയാണ് ടീസറില്‍ പ്രധാനമായും കാണിക്കുന്നത്. ഇവര്‍ക്കൊപ്പം യഷുമുണ്ട്. ശക്തവും നിർണായകവുമായ കഥാപാത്രങ്ങളെയാണ് ഇവർ അവതരിപ്പിക്കുന്നതെന്ന സൂചനയും വിഡിയോ നൽകുന്നു. 

കുട്ടികളെ അകറ്റിനിര്‍ത്തണം എന്ന് മാതാപിതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയാണ് ടീസര്‍ ആരംഭിക്കുന്നത്. ‘കുട്ടികൾ… അകന്നു നിൽക്കുക. മാതാപിതാക്കൾ… നിങ്ങളുടെ കുട്ടികൾ അകന്നു നിൽക്കുന്നുവെന്ന് ഉറപ്പാക്കുക. മുത്തച്ഛൻമാരും മുത്തശ്ശിമാരും… നിങ്ങളുടെ കുട്ടികളുടെ കുട്ടികൾ അകന്നു നിൽക്കുന്നുവെന്ന് ഉറപ്പാക്കുക. വലിയ മുത്തച്ഛൻമാരും മുത്തശ്ശിമാരും… സ്വന്തം ഉത്തരവാദിത്തത്തിൽ മാത്രം കാണുക‘ എന്ന മുന്നറിയിപ്പോടെയാണ് വിഡിയോ ആരംഭിക്കുന്നത്. 

ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രം കന്നഡയിലും ഇംഗ്ലീഷിലും ഒരേസമയമാണ് ചിത്രീകരിച്ചത്. ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിലും റിലീസ് ചെയ്യും. മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും കെ.വി.എൻ പ്രൊഡക്ഷൻസും ചേർന്ന് നിർമ്മിക്കുന്ന ‘ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്പ്സ്’ ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ 2026 ഓഗസ്റ്റ് 26 ബുധനാഴ്ച റിലീസ് ചെയ്യും.

ENGLISH SUMMARY:

Toxic movie teaser has been released, showcasing the leading ladies of Yash's upcoming film 'Toxic: A Fairy Tale for Grown-Ups'. The teaser introduces Nayanthara, Rukmini Vasanth, Tara Sutaria, Huma Qureshi, and Kiara Advani, hinting at their powerful and significant roles in the film.