നടി ലക്ഷ്മിപ്രിയയ്ക്കെതിരെ രൂക്ഷവിമര്‍നവുമായി രംഗത്തെത്തിയിരിക്കുകയാണ് നടി ഉഷ. വായില്‍ തോന്നുന്നതെല്ലാം വിളിച്ചുപറയുമ്പോള്‍ തിരിച്ചടിയുണ്ടാകുമെന്ന് ലക്ഷ്മി ഓര്‍ക്കണമായിരുന്നുഎന്നാണ് ഉഷയുടെ പ്രതികരണം. കഴിഞ്ഞ ദിവസം തനിക്കെതിരെ വിഡിയോ ചെയ്ത യൂട്യൂബര്‍മാര്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി ലക്ഷ്മിപ്രിയ രംഗത്തെത്തിയിരുന്നു.
ചാനലുകളില്‍ ചര്‍ച്ചയ്ക്ക് കയറി ഇരുന്ന് വായിൽ വരുന്നത് കോതക്ക് പാട്ട് എന്നതുപോലെ വർഗീയ വിഷം തുപ്പുമ്പോൾ ആലോചിക്കണമായിരുന്നു, ഇത്തരക്കാരെ പ്രോത്സാഹിപ്പിക്കാനോ അംഗീകരിച്ചക്കാനോ ഞങ്ങൾക്ക് മനസ്സില്ല. അമ്മ സംഘടനയിൽ വർഗീയത കൊണ്ടുവരാമെന്നുള്ള വലിയ മോഹം ഞങ്ങൾ പൊളിച്ചടുക്കിയിരുന്നു ആ മോഹം പൊലിഞ്ഞുപോയതിന്‍റെ രോദനമായിട്ടേ ഞങ്ങൾ ഇതിനെ കണക്കാക്കുന്നുള്ളു എന്നും ഉഷ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു..
അന്‍സിബയായിരുന്നു ശരിയെന്നും, വര്‍ഗീയ വിഷം തുപ്പുന്നവരെ അമ്മയ്ക്ക് വേണ്ടെന്നും ജനിച്ച മതത്തെയും പരിശുദ്ധ ഖുറാനെയും തള്ളിപ്പറഞ്ഞ ലക്ഷ്മിപ്രിയ മരിച്ചാല്‍ മൃതശരീരം പോലും കാണാന്‍ താന്‍ എത്തില്ലെന്നും ഉഷ കുറിച്ചു.
പോസ്റ്റിന്‍റെ പൂര്‍ണരൂപം