താരസംഘടനയായ അമ്മയുടെ നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ടിനി ടോം. അമ്മ ജനറൽ സെക്രട്ടറി സ്ഥാനം കുക്കു പരമേശ്വരൻ ദുരുപയോഗം ചെയ്തെന്ന് ആരോപിച്ച ടിനി ടോം സംഘടനയുടെ പ്രസിഡൻ്റ് സ്ഥാനം റബർ സ്റ്റാമ്പായെന്നും ഇത് പരിഹരിക്കാൻ ബൈലോ ഭേദഗതി ആലോചിക്കുകയാണെന്നും പറഞ്ഞു. അമ്മയിലെ ഓഫീസ് സ്റ്റാഫായ അതുല്യക്കെതിരെ നടപടിയെടുക്കുകയും പിന്നീട് തിരുത്തുകയും ചെയ്ത സാഹചര്യം വിശദീകരിച്ചാണ് ടിനി നേതൃത്വത്തെ വിമർശിച്ചത് .ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ, ട്രഷറർ ഉണ്ണി ശിവപാൽ എന്നിവർക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ച്  പൊലീസിൽ പരാതി നൽകിയിരുന്നു . ഇതിന് പിന്നാലെ അമ്മ എക്സിക്യൂട്ടീവ് അടിയന്തര യോഗം ചേർന്ന് അതുല്യയെ പുറത്താക്കിയ തീരുമാനം തെറ്റാണെന്ന് കണ്ടെത്തി നടപടി പിൻവലിക്കുകയും ചെയ്തിരുന്നു. ഈ ഗുരുതര വീഴ്ചയുൾപ്പടെ എടുത്തുപറഞ്ഞാണ് കൊച്ചിയിൽ അമ്മ നേതൃത്വത്തെ ടിനി ടോം വിമർശിച്ചത്. ഭരണം എന്തെന്ന് അറിയാത്തവരുടെ ഇടപെടലുകളാണ് കുഴപ്പമുണ്ടാക്കിയത് .

ഇടവേള ബാബു ഉണ്ടായിരുന്നപ്പോൾ ബുദ്ധിമുട്ടുകൾ അറിഞ്ഞിരുന്നില്ലെന്ന് കുക്കു പരമേശ്വരനെ വിമർശിച്ച് ടിനി ടോമിൻ്റെ പ്രതികരണം.പ്രസിഡന്റിന്റെ അധികാരപരിധിക്ക് പരിമിതിയുണ്ട് . ഇത് പരിഹരിക്കുന്ന കാര്യം പരിഗണനയിലാണ്.

ഓഫീസ് സ്റ്റാഫ് അതുല്യക്കെതിരെ തെറ്റായ നടപടിയെടുത്തതിൽ ട്രഷറർ ഉണ്ണി ശിവപാലിന് സംഘടന നിർബന്ധിത അവധി നൽകിയിരുന്നെങ്കിലും  കുക്കു പരമേശ്വരനെതിരെ നടപടി വേണ്ടെന്നായിരുന്നു അമ്മ നിലപാട്. ഇവിടെയാണ് ടിനി ടോമിൻ്റെ വിമർശനം പ്രാധാന്യം അർഹിക്കുന്നതും.

ENGLISH SUMMARY:

AMMA Executive Committee member Tini Tom has strongly criticized the leadership of the actors' association, AMMA. He alleged that General Secretary Kukku Parameswaran misused his position and that the President's role has become a rubber stamp, with bylaw amendments being considered to address this. Tini Tom's criticism comes after the association's executive committee reversed a decision to dismiss office staff member Atuleya, highlighting a significant lapse in judgment.