Image credit: Instagram

Image credit: Instagram

വാഹനാപകടത്തില്‍ നടിയും മോഡലുമായ ഹര്‍ഷില്‍ കാലിയ(30)യ്ക്ക് ദാരുണാന്ത്യം. ജയ്പുരിലെ ഷിപ്ര പഥ് റോഡില്‍ വച്ചാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട കാര്‍, ഡിവൈഡറിലേക്ക് ഇടിച്ച് കയറുകയായിരുന്നു. കാര്‍ തലകുത്തനെ മറിയുകയും ചെയ്തു.

അപകടം കണ്ട് ഓടിയെത്തിയ നാട്ടുകാര്‍ കാറിനുള്ളില്‍ നിന്നും ഹര്‍ഷിലിനെ  പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും  ജീവന്‍ രക്ഷിക്കാനില്ല. തലയ്ക്കാണ് ഗുരുതരമായി പരുക്കേറ്റതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. വാഹനാപകടത്തിന്റെ കാരണം കണ്ടെത്താന്‍ ശ്രമിക്കുകയാണെന്നും മറ്റേതെങ്കിലും വാഹനംഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടയിലാണോ അതോ അമിതവേഗതയാണോ കാരണമെന്നും പരിശോധിക്കുമെന്നും പൊലീസ് പറഞ്ഞു. 

പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. ക്രൈം നെക്സ്റ്റ് ഡോര്‍ എന്ന വെബ് സീരിസില്‍ അഭിനയിച്ച് വരികയായിരുന്നു താരം. ന്യൂസ് ചാനലില്‍ വാര്‍ത്താ അവതാരകയുമായിരുന്നു. മോഡലിങിലും തിളങ്ങി നില്‍ക്കുന്നതിനിടയിലാണ് ഹര്‍ഷിലിന്‍റെ വിയോഗം. 

ENGLISH SUMMARY:

Actress and model Harshil Kalia (30) passed away in a horrific car crash on Shipra Path Road, Jaipur. Her car reportedly lost control, hit a divider, and overturned, leading to fatal head injuries. Harshil, known for the web series 'Crime Next Door' and her stint as a news anchor, was a prominent face in the modeling industry. Police are investigating the cause of the accident, including overspeeding or overtaking factors.