സോഷ്യൽ ലോകത്ത് വ്യത്യസ്തമായ കണ്ടന്റുകളിലൂടെയും ഫാഷൻ, ട്രാവൽ വ്ലോഗിങ്ങിലൂടെയുമെല്ലാം നിരവധി ഫോളോവേഴ്സിനെ സ്വന്തമാക്കിയവരാണ് നടൻ കൃഷ്ണകുമാറിന്റെ മക്കൾ. മൂത്ത മകളും നടിയുമായ അഹാന കൃഷ്ണ മുതൽ ഇളയ മകളായ ഹൻസിക കൃഷ്ണ വരെ സമൂഹമാധ്യമങ്ങളിൽ സജീവമാണ്. എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ ലോകത്ത് മുഴുവൻ ചർച്ചയായി മാറുന്നത് അഹാനയുടെയും ബന്ധുവായ തൻവിയുടെയും കുടുംബപ്രശ്നങ്ങളാണ്. ഇരുവരും പരസ്പരം പഴിചാരിക്കൊണ്ടുള്ള വീഡിയോ പങ്കുവയ്ക്കാൻ തുടങ്ങിയതോടെ ചർച്ച സൈബർ ലോകവും ഏറ്റെടുത്തു. തൊട്ടുപിന്നാലെ അമ്മയുടെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയും കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണയും വീഡിയോയുമായി രംഗത്തെത്തിയിരുന്നു. തന്റെ മൂത്തമകൾ അഹാനയെപ്പോലൊരാൾ എല്ലാ വീട്ടിലും വേണമെന്നു പറഞ്ഞായിരുന്നു സിന്ധു കൃഷ്ണയുടെ വീഡിയോ. ഇപ്പോഴിതാ സിന്ധു കൃഷ്ണയ്ക്കും അഹാനയ്ക്കുമെതിരെ റെഡ്ഡിറ്റിൽ വന്ന ഒരു കമന്റാണ് സൈബർലോകത്തെ ചർച്ചകൾക്ക് ചൂടുപിടിപ്പിക്കുന്നത്.
'എനിക്ക് നിങ്ങളുടെ കാര്യത്തിൽ വിഷമമുണ്ട്. പക്ഷേ, ഇതാണ് നിങ്ങളുടെ കർമ' എന്നു പറഞ്ഞുകൊണ്ടാണ് കമന്റ് ആരംഭിക്കുന്നത്. സിന്ധു കൃഷ്ണയും അഹാനയും മൂലം താൻ ഒരുപാട് മാനസിക പ്രശ്നങ്ങൾ അനുഭവിച്ചിട്ടുണ്ടെന്നും സന്തോഷമായി ജീവിച്ച് തീർക്കേണ്ട കുറേ വർഷങ്ങളാണ് തനിക്ക് നഷ്ടമായതെന്നും പേര് വെളിപ്പെടുത്താത്ത വ്യക്തി കുറിച്ചു. 'കേരളം മുഴുവൻ നിങ്ങളെ ബുള്ളി ചെയ്യുന്നത് കണ്ടിട്ട് എനിക്കൊന്നേ പറയാനുള്ളൂ. കർമ തിരിച്ചടിക്കും' എന്നു പറഞ്ഞുകൊണ്ടാണ് കമന്റ് അവസാനിപ്പിച്ചിരിക്കുന്നത്. ഈ കമന്റ് സോഷ്യൽ ലോകത്തിന്റെ ശ്രദ്ധയിൽപ്പെട്ടതോടെ അഹാനയും അമ്മയും മൂലം മാനസികമായി ബുദ്ധിമുട്ടുകൾ നേരിട്ട ആ വ്യക്തി ആരാണെന്ന് തിരയുകയാണ് സൈബറിടം.
റെഡ്ഡിറ്റിൽ പ്രത്യക്ഷപ്പെട്ട ആ വൈറൽ കമന്റിന്റെ പൂർണരൂപം
'ആന്റി, എനിക്ക് നിങ്ങളുടെ കാര്യത്തിൽ വിഷമമുണ്ട്. പക്ഷേ, ഇതാണ് നിങ്ങളുടെ കർമ. ദൈവം ആദ്യം പനപോലെ വളർത്തും. പിന്നെ നിലത്തിടും. നിങ്ങൾ പണ്ട് ഒതുക്കിത്തീർത്ത ബുള്ളിയിങ് ഇഷ്യൂസ് ഓർമയുണ്ടോ? അതിലെ ഐഡന്റിറ്റി റിവീൽ ചെയ്യാതെ നിന്ന ഒരു വിക്ടിം ആണ് ഞാൻ. എന്റെ മാനസികാരോഗ്യവും ആത്മവിശ്വാസവും നിങ്ങളുടെ മകളുടെയും നിങ്ങളുടെയും അഹങ്കാരം കാരണം എത്രത്തോളം നഷ്ടപ്പെട്ടിട്ടുണ്ടെന്ന് എനിക്കറിയാം. സന്തോഷമായി ജീവിച്ച് തീർക്കേണ്ട കുറേ വർഷങ്ങൾ പോയിക്കിട്ടി'.
'തെറാപ്പി, ബോഡി ഇമേജ് ഇഷ്യൂസ്, ആത്മാഭിമാനക്കുറവ്, ഉത്കണ്ഠ എന്നിവയുമായുള്ള നിരന്തരമായ പോരാട്ടമായിരുന്നു. ആവറേജ് ഡാൻസറായ നിങ്ങളുടെ മക്കൾക്ക് ഡാൻസിലെ സെന്റർ സ്റ്റേജ് നിങ്ങൾ പിടിച്ചുവാങ്ങിയപ്പോൾ സ്വന്തം കഴിവിന് വേണ്ടത്ര അംഗീകാരം ലഭിക്കാതെ പോയ കുറച്ച് പേരുണ്ട്. പാസീവ് ബോഡി ഷെയിമിങ്, സ്കിൻ ടോണിനെക്കുറിച്ചുള്ള കമന്റുകൾ... ഇതൊക്കെ നിങ്ങൾക്ക് ഇടയ്ക്ക് പറയുന്ന തമാശയായിരിക്കും. പക്ഷേ, ഇപ്പോൾ കേരളം മുഴുവൻ നിങ്ങളെ ബുള്ളി ചെയ്യുന്നത് കണ്ടിട്ട് എനിക്കൊന്നേ പറയാനുള്ളൂ. കർമ തിരിച്ചടിക്കും'.
'നിങ്ങളുടെ പൊങ്ങച്ചം, ഉന്നതവർഗ മനോഭാവം ഒക്കെ തിരിച്ചടിക്കും, നോക്കിക്കോ. ആത്മവിശ്വാസമാകാം, അത് അമിതമാകരുത്. ഇനിയുള്ള കാലമെങ്കിലും കുറച്ച് മാനുഷികമായി, യാഥാർഥ്യത്തിലൂന്നി ജീവിക്ക്. അഹാന സ്വന്തം കസിന്റെ ജീവിതം മാറ്റിമറിച്ച ട്രോമ ഉപയോഗിച്ച് അവളെ തകർക്കാൻ നോക്കി. അതിന് വേണ്ടി തൻവി ഒന്നും ചെയ്തിട്ടില്ല. ഇത് തന്നെ നിങ്ങൾ എത്ര ഇൻസെൻസിറ്റീവ് ആണെന്നതിന് ഉദാഹരണമാണ്. അമ്മൂമ്മ ടോക്സിക്കാണ്. എന്നാൽ അവരോട് തിരിച്ചുപറയുകയും എല്ലാ സപ്പോർട്ടും നിർത്തുകയും ചെയ്തതോടെ അതേ ദുഷ്ടയായി നിങ്ങൾ മാറി. നിങ്ങളവർക്ക് മാനസിക പിന്തുണ നൽകണമായിരുന്നു. അതെങ്ങനെ? പഠിക്കേണ്ട സമയത്ത് അത് ചെയ്തില്ല. മക്കളെ നടിമാരാക്കാൻ നടന്ന് അവർക്ക് വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസ്സിലാക്കിക്കൊടുത്ത് പഠിപ്പിച്ചില്ല. പഠിക്കാൻ മിടുക്കികൾ അല്ലെങ്കിലും കുറച്ച് പൊതുബോധം എങ്കിലും ഉണ്ടായേനെ' എന്നു പറഞ്ഞുകൊണ്ടാണ് അജ്ഞാതയായ വ്യക്തി കമന്റ് ചെയ്തിരിക്കുന്നത്.