rent-a-gf

ഒരു കോഫി ഡേറ്റിന് പോകാൻ 1500 രൂപ, സിനിമയ്ക്ക് പോകാൻ 2000 രൂപ, കേൾക്കുമ്പോൾ അമ്പരപ്പ് തോന്നാം, പക്ഷേ സംഭവം സത്യമാണ്. ഏകാന്തത അനുഭവിക്കുന്ന പുരുഷന്മാർക്കായി ഒരു ദിവസം തന്നെത്തന്നെ വാടകയ്ക്ക് നൽകാൻ തയാറാണെന്ന പോസ്റ്റ് ഇട്ടിരിക്കുകയാണ് ഡൽഹിയിൽ നിന്നുള്ള ഒരു യുവതി. 

Woman-put-herself-on-rent-webp

ജപ്പാൻ പോലുള്ള വിദേശ രാജ്യങ്ങളിൽ വാടകയ്ക്ക് കാമുകനെയും കാമുകിയെയും ഒക്കെ കിട്ടുന്നത് സർവ്വസാധാരണമാണ്. എന്നാൽ ഇന്ത്യയിൽ അത് അത്രയങ്ങ് വ്യാപകമായി വന്നിട്ടില്ലെങ്കിലും, മുൻപും സമാനമായ രീതിയിൽ ഡൽഹിയിൽ നിന്നും റിപ്പോർട്ടുകൾ ഉണ്ടായിട്ടുണ്ട്. ഇപ്പോൾ പുറത്തുവന്ന ഈ പുതിയ ഡേറ്റിങ് ഓഫറിൽ യുവതി പറയുന്നത് ഇങ്ങനെ–

‘ഒരു സാധാരണ കോഫി ഡേറ്റിനായി ഈടാക്കുന്നത് 1500 രൂപയാണ്. സിനിമയ്ക്ക് ഒപ്പം വരണമെങ്കിൽ 2000 രൂപ നൽകണം. ഒരുമിച്ച് ലഞ്ച് കഴിക്കാൻ 3000 രൂപയും, ഡിന്നർ ഡേറ്റിനായി 4500 രൂപയുമാണ് റേറ്റ്. പക്ഷെ, ഇത് വെറുമൊരു ഡേറ്റിങ്ങില്‍ മാത്രം ഒതുങ്ങുന്ന ഡീലല്ല കേട്ടോ.  നിങ്ങളുടെ സുഹൃത്തുക്കൾക്ക് മുന്നിൽ കാമുകിയായി അഭിനയിക്കാൻ 5000 രൂപയും, മാതാപിതാക്കൾക്ക് മുന്നിൽ പരിചയപ്പെടുത്താൻ 7000 രൂപയുമാണ് റേറ്റ് ഫിക്സ് ചെയ്തിരിക്കുന്നത്. ഇനി ഒരു വീക്കെൻഡ് ഒന്നിച്ച് യാത്ര പോകാൻ താല്പര്യമുണ്ടെങ്കിൽ അതിന് 10,000 രൂപ നൽകേണ്ടിവരും. 

എന്തായാലും, ഏകാന്തതയും മാനസിക സമ്മർദവും കുറയ്ക്കാൻ ഇത്തരം 'പാർട്ണർ റെന്റിങ്' രീതികൾ നടത്താൻ ഇപ്പോൾ ആളുകൾ തയാറായി മുന്നോട്ടുവരുന്നുണ്ട്. അതുകൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ ഇതിനെതിരെ വലിയ വിമർശനങ്ങളും ഉയരുന്നുണ്ട്. എന്നാൽ, ഇതിനെ തികച്ചും ഒരു ബിസിനസ്സ് ആയി കണ്ടാൽ മതിയെന്നാണ് പാർട്ണർ റെന്റിങ് നടത്തുന്നവർ പറയുന്നത്.

ENGLISH SUMMARY:

A Delhi woman is offering her companionship services for a fee, with rates varying for coffee dates, movies, and even introductions to parents. This trend, while common in countries like Japan, is slowly gaining traction in India, raising both interest and criticism.