ഐഎഫ്എഫ്കെയില്‍ പാലസ്തീൻ പാക്കേജ് ഉൾപ്പെടെ 20 സിനിമകൾക്ക് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം പ്രദർശൻ അനുമതി നിഷേധിച്ചു. 1925ൽ പുറത്തിറങ്ങിയ ബാറ്റിൽഷിപ്പ് പൊട്ടം കിങ് എന്ന ചിത്രത്തിന് ഉൾപ്പടെ പ്രദർശനാനുമതി നിഷേധിച്ചുകൊണ്ടാണ് വാര്‍ത്താവിതരണ പ്രക്ഷേപണമന്ത്രാലയത്തിന്റെ അസാധാരണ നടപടി.
ഐഎഫ്എഫ്കെയുടെ ഓപ്പണിങ് ഫിലിം ആയ പലസ്തീൻ 36 ഉൾപ്പടെ ഇനി കാണിക്കരുത് എന്നു കാട്ടിയാണ് സംഘാടകർക്ക് ഇ മെയിൽ സന്ദേശം ലഭിച്ചത്. ഉമ്മാക്കി കാട്ടി പേടിപ്പിക്കണ്ടന്നും ചിത്രങ്ങൾ പുറത്ത് സ്ക്രീൻ ഒരുക്കി കാണിക്കും എന്നും ചലച്ചിത്ര അക്കാദമി മുൻ അധ്യക്ഷൻ കമല്‍ മനോരമ ന്യൂസിനോട് പറഞ്ഞു.
അനുമതി നിഷേധിച്ച സിനിമകൾ കാണിക്കണമെന്ന് സംവിധായകന്‍ ടി.വി. ചന്ദ്രൻ പറഞ്ഞു. കൊൽക്കൊത്തയിൽ ഇതേ അനുഭവം ഉണ്ടായി. പക്ഷേ സിനിമകൾ പ്രദർശിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു. മമതാ ബാനർജി കാട്ടിയ ധൈര്യം പിണറായി കാട്ടണമെന്നും ടി.വി. ചന്ദ്രൻ.