നടി ഗൗരി കിഷനെതിരായ അധിക്ഷേപത്തിൽ ഖേദം പ്രകടിപ്പിച്ച് യുട്യൂബര്‍ ആര്‍.എസ് കാര്‍ത്തിക്. യഥാര്‍ഥ അര്‍ത്ഥം മനസിലായത് ഇപ്പോഴാണെന്നും തന്റെ മകനും തെറ്റ് ചൂണ്ടിക്കാട്ടിയെന്നും യൂട്യൂബര്‍ പറഞ്ഞു. ഗൗരിയെ വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചില്ല. ചോദ്യം തെറ്റിദ്ധരിക്കപ്പെട്ടെന്നും കാര്‍ത്തിക് വിശദീകരിച്ചു. മാപ്പ് പറയില്ലെന്നായിരുന്നു യൂട്യൂബറുടെ ആദ്യനിലപാട്.
Also Read: അങ്ങേയറ്റം ഖേദകരം, ശക്തമായി അപലപിക്കുന്നു; ഗൗരിയെ പിന്തുണച്ച് നടികര്‍ സംഘം
കേരളത്തില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നും യൂട്യൂബര്‍ക്കെതിരെ വ്യാപകവിമര്‍ശനം ഉയര്‍ന്നിരുന്നു. അവില്ലായ്മയും ആൺ അധികാര പ്രവണതയും നിർഭാഗ്യകരം എന്നായിരുന്നു ഗൗരിയുടെ മറുപടി. ഗൗരിക്ക് എതിരായ ബോഡി ഷെയ്‌മിങ് ഷോക്കിങ് എന്നായിരുന്നു അമ്മ പ്രസിഡൻ്റ് ശ്വേത മേനോന്‍ മനോരമ ന്യൂസിനോട് പറഞ്ഞത്. ഒരു സ്ത്രീക്ക് നേരെ നേരിട്ടുള്ള ആക്രണം ആണ് ഉണ്ടായത് എന്നും സമൂഹം മുന്നോട്ടാണോ പിന്നോട്ട് ആണോ പോകുന്നതെന്നും ശ്വേത മേനോൻ ചോദിച്ചു
30 വർഷത്തിലേറെ മാധ്യമരംഗത്ത് പരിചയമുണ്ടെന്ന് ആവർത്തിച്ച് പറയുന്ന ആര്‍. എസ്. കാർത്തിക് പക്ഷെ ചോദ്യത്തിലെ തെറ്റിനെ കുറിച്ച് മനസ്സിലാക്കാൻ ശ്രമിച്ചിരുന്നില്ല. പകരം വീണ്ടും വീണ്ടും ന്യായീകരിക്കാൻ ആണ് ശ്രമിച്ചത്. താൻ തെറ്റായി ഒന്നും ചോദിച്ചിട്ടില്ല. ട്രംപിനെ കുറിച്ചോ, മോദിയെ കുറിച്ചോ സ്റ്റാലിനേ കുറിച്ചോ ഇവരോട് ചോദിക്കാൻ ആകുമോ. നായിക നായകനെ ആണ് എടുത്തിരുന്നത് എങ്കിൽ നായകന്റെ ഭാരത്തെ കുറിച്ച് നായികയോട് ചോദിച്ചേനെ എന്നും വിചിത്ര ന്യായീകരണം. നടിയുടെ പ്രതികരണം പിആർ സ്റ്റണ്ട് എന്നും കാർത്തിക്ക് വാദിക്കുന്നു.
ചിലർ ഒരിക്കലും പഠിക്കില്ല. ഒരാൾക്ക് എത്രമാത്രം തരം താഴാൻ കഴിയുമെന്നും സമൂഹ മാധ്യമത്തിലൂടെ ഗൗരിയുടെ മറുപടി. ഗൗരിയെ പിന്തുണച്ച് പ്രമുഖര്‍ രംഗത്തെത്തി. . പാ രഞ്ജിത് അടക്കമുള്ളവരും ഗൗരിയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു