നടി ഗൗരിക്കെതിരായ ബോഡി ഷെയ്മിങ്ങിനെ അപലപിച്ച് നടികര്‍ സംഘം. സംഭവം അങ്ങേയറ്റം ഖേദകരമെന്നും ഗൗരിക്കുണ്ടായ അനുഭവത്തെ ശക്തമായി അപലപിക്കുന്നെന്നും നടികര്‍ സംഘം. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടിയെടുക്കും. യൂട്യൂബറുടെ നടപടിയെ അപലപിച്ച് ചെന്നൈ പ്രസ് ക്ലബും രംഗത്തെത്തി.
Also Read: 'മര്യാദക്ക് സംസാരിക്കണം'; ഗൗരി കിഷനോട് തമിഴ് മീഡിയ; ചുട്ട മറുപടി നല്‍കി താരം
ബോഡി ഷെയിമിങ്ങ് നേരിട്ട നടി ഗൗരി കിഷന് പിന്തുണയുമായി താരസംഘടനയായ അമ്മ. ആരായാലും എപ്പോഴായാലും എവിടെയായാലും ബോഡി ഷെയിമിങ് തെറ്റാണെന്ന് അമ്മ ഫെയ്സ്ബുക്കിൽ കുറിച്ചു. സ്ത്രീകൾ ഭരണസാരഥ്യം ഏറ്റെടുത്തശേഷം ഇതാദ്യമായാണ് ഇത്തരമൊരു വിഷയത്തിൽ അമ്മ നിലപാട് വ്യക്തമാക്കുന്നത്. നേരത്തെ നടിമാർ ഉൾപ്പെടെയുള്ളവർ വിവിധ വിഷയങ്ങളിൽ നൽകിയ പരാതികൾ പൂഴ്ത്തിയതിന്റെ പേരിൽ സംഘടന പൊതുസമൂഹത്തിൽ വിമർശനം നേരിട്ടിരുന്നു. എന്നാൽ ശ്വേത മേനോൻ പ്രസിഡന്റായ ശേഷം നടിമാർ നേരിടുന്ന ചൂഷണങ്ങളിൽ ഉൾപ്പെടെ ആവശ്യമെങ്കിൽ അമ്മ നിയമസഹായം ലഭ്യമാക്കുമെന്ന് നിലപാടെടുത്തിരുന്നു.
ഒരു പുരുഷനോട് ഒരിക്കലും ഇങ്ങനെ ചോദ്യം ഉണ്ടാകില്ലെന്നു നടി ഗൗരി മനോരമ ന്യൂസിനോടു പ്രതികരിച്ചു. തന്നോട് മാപ്പ് ആവശ്യപ്പെടുന്നത് സ്ത്രീ ആയതിനാലാണ്. പരാതി നൽകി അയാൾക്ക് വേണ്ടി സമയം പാഴാക്കാൻ ഇല്ല എന്നും അവർ മനോരമ ന്യൂസിനോട് പറഞ്ഞു. സ്വയം ന്യായീകരിക്കാനായിരുന്നു ചോദ്യം ഉന്നയിച്ചയാളുടെ ശ്രമം. അതും തിരിച്ച് മറുപടിക്കുപോലും സമ്മതിക്കാതെയെന്നും താരം കുറ്റപ്പെടുത്തി.