jithu-joseph-04

ദൃശ്യം 3 ത്രില്ലറാണെന്ന് വിശ്വസിക്കുന്നില്ലെന്നും കാണുമ്പോള്‍ ഇക്കാര്യം പ്രേക്ഷകര്‍ക്ക് മനസിലാകുമെന്നും ജീത്തു ജോസഫ്. ജോര്‍ജ് കുട്ടിയുടെ കുടുംബത്തിന് സംഭവിക്കേണ്ട സ്വാഭാവിക കഥയാണ് ദൃശ്യം 3 ല്‍ പറയുന്നത്. ഒരേ പാറ്റേണില്‍ സിനിമ ചെയ്ത് മടുത്തെന്നും മാറ്റം ഉണ്ടാകമെന്നും അദ്ദേഹം മനോരമ ന്യൂസ് കോണ്‍ക്ലേവ് വേദിയില്‍ Intelligent Thrillers  എന്ന സെഷനില്‍ പറഞ്ഞു. 

'ദൃശ്യം രണ്ടാം ഭാഗത്തിന്‍റെ ക്ലൈമാക്സാണ് ആദ്യം മനസില്‍ വന്നത്. രണ്ടാം ഭാഗം വേണ്ടെന്ന് വിചാരിച്ചതാണ്. ദൃശ്യത്തിന്‍റെ ആദ്യഭാഗത്തിന് ശേഷം അഞ്ച് വര്‍ഷമെടുത്താണ് രണ്ടാം ഭാഗം എടുത്തത്. രണ്ടാം ഭാഗം കണ്ട് ഭക്ഷണം കഴിച്ചപ്പോഴാണ് ലാലേട്ടന്‍ മൂന്നാം ഭാഗത്തിന് സ്കോപ്പ് ഉണ്ടോയെന്ന് ചോദിച്ചത്. ക്ലൈമാക്സ് കയ്യിലുണ്ടെന്ന് പറഞ്ഞ. അത് കേട്ടപ്പോള്‍  കൊള്ളമെന്ന് ലാലേട്ടന്‍ പറഞ്ഞു'. Also Read: മോശം കണ്ടന്‍റ് ചെയ്യുന്നവരെ കാണുമ്പോള്‍ പേടി; മലയാളികളെ പറ്റിക്കാന്‍ പറ്റില്ല; വര്‍ഷ


'സാധാരണ രീതിയില്‍ ജോര്‍ജ് കുട്ടിയുടെ കുടുംബത്തിന് എന്താണ് സംഭവിക്കേണ്ടത്, അതാണ് ദൃശ്യം 3 ല്‍ കാണിക്കുന്നതെന്നും കോണ്‍ക്ലേവ് വേദിയില്‍ ജീത്തു ജോസഫ് പറഞ്ഞു. ചിത്രം പണത്തിന് വേണ്ടി ചെയ്തതല്ലെന്ന് കണ്ടാല്‍ മനസിലാകും. പണത്തിന് വേണ്ടിയല്ല ചെയ്യുന്നതെന്ന് ആന്‍റണിയോട് പറഞ്ഞിട്ടുണ്ട്' ജീത്തു പറഞ്ഞു. നാലാം ഭാഗത്തിന് സാധ്യതകളുണ്ടാകാമെന്നും എനിക്ക് കിട്ടിയിട്ടില്ലെന്നും ജിത്തു ജോസഫ് പറഞ്ഞു. 

ഒരേ പാറ്റേണില്‍ മടുപ്പ് വന്നു എന്നും ജീത്തു ജോസഫ് പറഞ്ഞു. തെലുങ്കില്‍ മാസ് പടം ചെയ്യാന്‍ പോയപ്പോള് ജിത്തു ജോസഫ് പടത്തില്‍ ക്ലൈമാക്സില്‍ ട്വിസ്റ്റ് വേണമെന്നാണ് ആവശ്യം. തമിഴില്‍ കഥ പറഞ്ഞപ്പോള്‍ ലോജിക് വേണം എന്ന് ആവശ്യപ്പെടുന്നു.ആള്‍ക്കാര് പ്രതീക്ഷ എന്നിലൊരു പ്രതീക്ഷവച്ചു. ഓരേ പാറ്റേണ് ചെയ്ത് മടുപ്പ് വന്നു. ചെയ്തിട്ടില്ലാത്ത പാറ്റേണിലേക്ക് വരും. പരാജയങ്ങളുണ്ടാകാം.  എങ്ങനെയെങ്കിലും മാറാന്‍ ശ്രമിക്കുകയാണ്.

ENGLISH SUMMARY:

Jeethu Joseph clarified that he does not believe Drishyam 3 is a thriller and said that when the film is released, audiences will understand this perspective. Instead, the film tells the natural story that should unfold in Georgekutty’s family. He added that he has grown tired of making films in the same pattern and promised that there will be a change. He was speaking at the Intelligent Thrillers session of the Manorama News Conclave.