nivin-pauly-shamnas-case

ആക്ഷന്‍ ഹീറോ ബിജു 2ന്‍റെ ടൈറ്റിലുമായി ബന്ധപ്പെട്ട കേസില്‍ നിര്‍മാതാവ് ഷംനാസുമായി സമവായ ചര്‍ച്ചയ്ക്ക് താല്‍പര്യമില്ലെന്ന് നടന്‍ നിവിന്‍ പോളി. വഞ്ചനാക്കുറ്റം ചുമത്തിയ കേസില്‍ സമവായ ചര്‍ച്ച നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് താരം ഹൈക്കോടതിയെ നിലപാട് അറിയിച്ചത്. ഇക്കാര്യം ഹൈക്കോടതി നിയോഗിച്ച മധ്യസ്ഥനെയും അറിയിക്കും. 

ആക്ഷന്‍ ഹീറോ ബിജു 2 എന്ന ചിത്രത്തിന്‍റെ ടൈറ്റില്‍ അവകാശം സ്വന്തമാക്കുന്നതിനായി ഷംനാസ് തന്‍റെ ഒപ്പ് വ്യാജമായി ചമച്ചുവെന്നാണ് നിവിന്‍പോളിയുടെ പരാതി. നിവിന്‍പോളി, എബ്രിഡ് ഷൈന്‍, ഷംനാസ് എന്നിവരൊപ്പിട്ട ചിത്രത്തിന്‍റെ കരാറില്‍ ചിത്രം സംബന്ധിച്ച എല്ലാ അവകാശങ്ങളും നിവിന്‍റെ നിര്‍മാണക്കമ്പനിയായ പോളി ജൂനിയറിനായിരുന്നു. എന്നാല്‍ ഇത് മറച്ച് വച്ച് ഫിലിം ചേംബറില്‍ നിന്ന് ചിത്രത്തിന്‍റെ പേരിന് മേലുള്ള അവകാശം ഷംനാസ് സ്വന്തമാക്കിയെന്നും ഇത് സാധൂകരിക്കുന്നതിനായി തന്‍റെ ഒപ്പ് വ്യാജമായി ചമച്ച് രേഖ ഹാജരാക്കിയെന്നുമാണ് താരം പരാതി നല്‍കിയിരുന്നത്.  എന്നാല്‍ താരത്തിന്‍റെ പരാതി വ്യാജമാണെന്നും താന്‍ അങ്ങനെയൊരു കത്ത് കൊടുത്തിട്ടില്ലെന്നുമാണ് ഷംനാസിന്‍റെ വാദം. 

ഷംനാസും നിവിനും തമ്മിലുള്ള രണ്ട് കേസുകളും മധ്യസ്ഥതയിലൂടെ ഒത്തുതീര്‍ക്കണമെന്നായിരുന്നു ഹൈക്കോടതിയുടെ നിര്‍ദേശം. നടന്‍റെ പരാതിയുടെ അടിസ്ഥാനത്തില്‍ ഷംനാസിനെതിരെ നടപടികള്‍ സ്വീകരിക്കുന്നതും ഹൈക്കോടതി വിലക്കിയിരുന്നു. വിഷയത്തില്‍ ചര്‍ച്ച ആരംഭിക്കാനും നിരീക്ഷിക്കാനും മധ്യസ്ഥന് ഉത്തരവാദിത്തവും കൈമാറിയിരുന്നു. 

ENGLISH SUMMARY:

In a significant legal move, actor Nivin Pauly has informed the Kerala High Court that he is not interested in a mediation settlement with producer P.S. Shamnas over the 'Action Hero Biju 2' title dispute. Pauly argued that mediation is illegal in cases involving non-compoundable offenses like cheating and forgery. The dispute involves allegations that Shamnas forged Nivin Pauly's signature to acquire the film's title rights from the Kerala Film Chamber. While the High Court had earlier appointed a senior advocate as a mediator to resolve the two cross-cases, the process failed due to the actor's non-participation. Meanwhile, a Vaikom court has ordered criminal proceedings against Shamnas for perjury and misleading the judiciary. Nivin Pauly remains firm on pursuing the criminal charges to safeguard his production house, Pauly Jr Pictures.