നീതി കിട്ടുമെന്ന് പ്രതീക്ഷയില്ലെന്നും കഴിഞ്ഞ പരാജയത്തില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളുമെന്നും നിര്‍മാതാവ് സാന്ദ്രതോമസ്. ശ്രമം തുടരും. സിനിമാസംഘടനകള്‍ മാഫിയസംഘത്തിന്റെ പിടിയിലാണ്. അമ്മയില്‍ സ്ത്രീകള്‍ വന്നത് സ്വാഗതാര്‍ഹം. സ്ത്രീകളുടെ പ്രശ്നങ്ങളില്‍ എന്തുപരിഹാരമെന്നറിയണമെന്നും സാന്ദ്ര വ്യക്തമാക്കി. 

സിനിമ നിർമാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് , ട്രഷറർ സ്ഥാനങ്ങളിലേക്കു മത്സരിക്കാൻ സമർപ്പിച്ച നാമനിർദേശ പത്രിക തള്ളിയ വരണാധികാരിയുടെ നിയമനത്തെ ചോദ്യം ചെയ്തു നിർമാതാവ് സാന്ദ്ര തോമസ് സമർപ്പിച്ച മൂന്നു ഹർജികൾ ജില്ല സബ് കോടതി തള്ളിയിരുന്നു. സംഘടനാ തിരഞ്ഞെടുപ്പു നിയന്ത്രിക്കാൻ നിയോഗിച്ച വരണാധികാരിയുടെ സാധുത ചോദ്യം ചെയ്താണു സാന്ദ്ര ഹർജി നൽകിയിരുന്നത്. എക്സിക്യൂട്ടീവിന് കമ്മിറ്റിയിലേക്ക് മത്സരിച്ച സാന്ദ്ര പരാജയപ്പെട്ടിരുന്നു. 

Also Read: പര്‍ദയിട്ട് വന്നു; പിന്നെ വന്നപ്പോള്‍ പര്‍ദ്ദ കിട്ടിയില്ലേ; സാന്ദ്രയെ പരിഹസിച്ച് ലിസ്റ്റിന്‍


അഭിഭാഷക കമ്മിഷണറുടെ മേൽനോട്ടത്തിൽ തിരഞ്ഞെടുപ്പു നടത്തുക, എതിർകക്ഷിയായ അസോസിയേഷൻ തിരഞ്ഞെടുപ്പുഫലം പ്രസിദ്ധപ്പെടുത്തുന്നതു തടയുക തുടങ്ങിയ ആവശ്യങ്ങളും ഹർജികളിൽ ഉന്നയിച്ചിരുന്നു. തിരഞ്ഞെടുപ്പു നടപടികൾ തുടങ്ങി കഴി‍ഞ്ഞാൽ അതിൽ കോടതികൾ ഇടപെടാറില്ല.

ENGLISH SUMMARY:

Sandra Thomas continues her efforts in the film industry despite facing setbacks. She believes film organizations are controlled by mafia groups and hopes to see positive changes for women within these organizations.