baiju-santhosh

സിനിമയിലും അഭിമുഖങ്ങളിലും തഗ് അടിച്ച് വൈറലാവുന്ന താരമാണ് ബൈജു . ഇപ്പോഴിതാ ഒരു വിവാഹവേദിയിൽ വച്ചുള്ള താരത്തിന്‍റെ മറുപടിയാണ് സോഷ്യലിടത്ത് ഹിറ്റ്. 

സംവിധായകന്‍ ബാലു കിരിയത്തിന്‍റെ മകന്‍റെ വിവാഹത്തിന് പങ്കെടുക്കാനെത്തിയതായിരുന്നു ബൈജു. വധൂവരൻമാര്‍ക്കൊപ്പം നിന്ന് ബൈജു ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെയാണ് സംഭവം. ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ വരന് ഷേക്ക്ഹാന്‍ഡ് കൊടുത്ത ബൈജുവിനോട് വധുവിനും ഷേക്ക്ഹാന്‍ഡ് നല്‍കാന്‍ ഫോട്ടോഗ്രാഫര്‍മാര്‍ പറഞ്ഞതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്. 

'നിങ്ങള്‍ പറയുന്നതുപോലെ ചെയ്യാന്‍ അല്ലേ ഞാന്‍ വന്നത്' എന്ന തഗ് മറുപടി പറഞ്ഞ് അദ്ദേഹം വിവാഹവേദിയില്‍ നിന്നിറങ്ങി. ഈ വിഡിയോയാണ് സോഷ്യലിടത്ത് വൈറലാകുന്നത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ വ്യസനസമേതം ബന്ധുമിത്രാദികള്‍ ആണ് ബൈജുവിന്റേതായി ഒടുവില്‍ റിലീസ് ചെയ്ത സിനിമ.

ENGLISH SUMMARY:

Actor Baiju Santhosh is once again making waves on social media with his signature "thug" replies, this time from a wedding event. A viral video shows Baiju attending director Balu Kiriyath's son's wedding. While posing for a photo with the bride and groom, photographers asked him to shake hands with the bride after he shook hands with the groom.