തന്റെ ലഹരി എന്ന് പറയുന്നത് താൻ പാടുമ്പോൾ ജനങ്ങൾ കൈയ്യടിക്കുമ്പോൾ കിട്ടുന്ന ലഹരിയാണെന്നും സംഗീതമാണ് തന്‍റെ ലഹരിയെന്നും മറ്റ് ലഹരി ഒന്നും ഉപയോഗിക്കാറില്ലെന്നും ഗായകന്‍ എം. ജി. ശ്രീകുമാർ. തനിക്ക് വേടനെ അറിയില്ലെന്നും കഴിഞ്ഞ 45 വർഷമായിട്ട് ഞാൻ ഇവിടെയുണ്ടെന്നും കേരളത്തിൽ പാട്ട് പാടാൻ പോകാത്ത സ്ഥലങ്ങളില്ലെന്നും എംജി ശ്രീകുമാര്‍ പറയുന്നു.വേടന്‍ വിഷയത്തിലായിരുന്നു എം.ജി. ശ്രീകുമാറിന്‍റെ അഭിപ്രായ പ്രകടനം.
‘വേടനെ അറിയില്ല. കഴിഞ്ഞ 45 വർഷമായിട്ട് ഞാൻ ഇവിടെയുണ്ട് കേരളത്തിൽ പാട്ട് പാടാൻ പോകാത്ത സ്ഥലങ്ങളില്ല. എന്റെ ലഹരി എന്ന് പറയുന്നത് ഞാൻ പാടുമ്പോൾ ജനങ്ങൾ കൈയ്യടിക്കുമ്പോൾ കിട്ടുന്ന ലഹരിയാണ്. സംഗീതം മാത്രമാണു എന്റെ ലഹരി ’ എം. ജി. ശ്രീകുമാർ പറഞ്ഞു.
അതേ സമയം കഞ്ചാവ് കേസിലും പുലിപ്പല്ല് കേസിലും അറസ്റ്റിലായി ജാമ്യം ലഭിച്ചതിന് ശേഷം റാപ്പർ വേടന് വീണ്ടും വേദിയൊരുക്കി സർക്കാർ. ഇടുക്കിയിലെ എൻ്റെ കേരളം പ്രദർശന മേളയിലാണ് വേടന് വീണ്ടും വേദി ലഭിച്ചിരിക്കുന്നത്. വിവാദങ്ങൾക്ക് പിന്നാലെ ഇടുക്കിയിലെ പരിപാടി നേരത്തെ റദ്ദ് ചെയ്തിരുന്നു. എന്നാൽ ജാമ്യം ലഭിച്ച് ദിവസങ്ങൾ പിന്നിടുമ്പോൾ വേടന് വേദി നൽകിയിരിക്കുകയാണ് സർക്കാർ. നാളെ വൈകുന്നേരം വാഴത്തോപ്പ് സ്കൂൾ ഗ്രൗണ്ടിലാണ് വേടന്റെ റാപ്പ് ഷോ.