TOPICS COVERED

കാസര്‍കോട് ബേക്കല്‍ ബീച്ച് ഫെസ്റ്റിവലില്‍ വേടന്‍റെ പരിപാടിക്കിടെ ആളുകള്‍ ഇടിച്ചുകയറിയതാണ് അപകടമുണ്ടാക്കിയതെന്ന് സംഘാടകര്‍. എല്ലാം നിയന്ത്രണവിധേയമായിരുന്നുവെന്നും അപ്രതീക്ഷിതമായി മുന്‍ഭാഗത്തേക്ക് ആളുകള്‍ ഇടിച്ചുകയറിയെന്നും ബിആര്‍ഡിസി എംഡി പറഞ്ഞു. റെയില്‍പ്പാളം,ബീച്ച് എന്നിവിടങ്ങളിലൂടെ ആളുകള്‍ കയറി. ബാരിക്കേഡിനകത്തേക്ക് നിശ്ചയിച്ചതില്‍ കൂടുതല്‍ ആളുകള്‍ കയറി. ആ ഘട്ടത്തില്‍ അവരെ പുറത്തേക്കിറക്കുക സാധ്യമല്ലാതിരുന്നതിനാല്‍ പൊലീസ് നിയന്ത്രിക്കുകയായിരുന്നുവെന്നും സംഘാടകര്‍ മാധ്യമങ്ങളോട് വിശദീകരിച്ചു.

ഇന്നലെ നടന്ന പരിപാടിയില്‍ തിക്കിലും തിരക്കിലും പെട്ട് നിരവധിപ്പേര്‍ക്ക് പരുക്കേറ്റിരുന്നു. പരിപാടി കാണുന്നതിനായി പാളം മുറിച്ചുകടക്കുന്നതിനിടെ പൊയിനാച്ചി സ്വദേശി ശിവാനന്ദ് ട്രെയിന്‍ തട്ടി മരിച്ചു. പരിപാടിക്ക് ടിക്കറ്റില്ലാതെ നിരവധിപ്പേര്‍ ഇടിച്ചുകയറിയതായി പൊലീസ് കണ്ടെത്തിയിരുന്നു. 25,000ത്തോളം പേര്‍ സ്ഥലത്തുണ്ടായിരുന്നുവെന്നാണ് അനുമാനം. 

ENGLISH SUMMARY:

Organizers of the Bekal Beach Festival clarified that an unexpected crowd surge caused the accident during Vedar's performance. One person died after being hit by a train, and several were injured in the stampede. BRDC MD stated that people entered through railway tracks and beaches, exceeding capacity.