തന്‍റെ ഗാനമേളയുണ്ടെന്നറിഞ്ഞ് വീട്ടിൽ നിന്നും ഓടിയെത്തിയ അമ്മയുടെയും മകളുടെയും വിഡിയോ പങ്കുവച്ച് എംജി ശ്രീകുമാര്‍. തിരുവവന്തപുരം ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ സംഗീത പരിപാടി അവതരിപ്പിക്കുമ്പോഴാണ് ദേവവ്രതയും അമ്മ ലാളിനി സുബ്രഹ്മണ്യനും എംജി ശ്രീകുമാറിനെ കാണാൻ എത്തിയത്. .‘ഒരുപാട് സ്നേഹം, സന്തോഷം’ എന്ന അടിക്കുറിപ്പോടെയാണ് എം.ജി ശ്രീകുമാർ ഈ വിഡിയോ പങ്കുവച്ചത്.
‘അമ്പലപ്പുഴെ ഉണ്ണിക്കണ്ണനോടു നീ’ എന്ന പാട്ട് എം.ജി ശ്രീകുമാർ പാടുന്നതു കേട്ട്, വീട്ടിൽ നിന്ന് ഇറങ്ങി ഓടി വന്നതാണെന്ന് വിഡിയോയിൽ പറയുന്നതു കേൾക്കാം. എം.ജി ശ്രീകുമാറിനോടുള്ള ഇഷ്ടം കൊണ്ടാണ് ഓടിവന്നതെന്നും പറയുന്നുണ്ട്. ഗായകനെ നേരിൽ കാണാൻ കഴിയുമോ എന്ന് അറിയില്ലെന്നും പറഞ്ഞാണ് ഇവർ വേദിക്കരികിലേക്ക് ഓടുന്നത്. എന്നാൽ വേദിയിൽ എം.ജി ശ്രീകുമാർ പാടുന്നത് കണ്ടതോടെ ഇരുവർക്കും സന്തോഷമായി. ‘വേൽമുരുകാ’ എന്ന ഗാനത്തിന് എല്ലാവർക്കുമൊപ്പം ഇവർ നൃത്തം ചെയ്യുന്നതും വിഡിയോയിൽ കാണാം