സിനിമാ സമരം പ്രഖ്യാപിച്ച പ്രൊഡ്യൂസേഴ്സ് അസോസിയേഷനെതിരെ രൂക്ഷ വിമർശനവുമായി നടൻ ജയൻ ചേർത്തല. നടൻമാർ ആരും സിനിമ നിർമിക്കാൻ പാടില്ലെന്ന് പറയുന്നത് വൃത്തികെട്ട ഇടപാടാണ്. അമ്മ നിർമിക്കുന്ന സിനിമയിൽ മാത്രമേ അമ്മയുടെ അംഗങ്ങൾ അഭിനയിക്കൂ എന്ന് തീരുമാനിച്ചാല്‍ നിർമാതാക്കൾ എന്ത് ചെയ്യുമെന്നും ജയൻ ചേർത്തലയുടെ ചോദ്യം.
താരങ്ങൾ പ്രതിഫലം വാങ്ങുന്നതാണ് എല്ലാത്തിനും കാരണമെന്ന് പറയുന്നത് സത്യവിരുദ്ധമാണ്. താരങ്ങളെ വെച്ച് ഷോ നടത്തി ഗുണഭോക്താക്കൾ ആയവരാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍. അമ്മ കടമായി നല്‍കിയ ഒരുകോടി രൂപയില്‍ ഇനി നാല്‍പതു ലക്ഷം രൂപ നിര്‍മാതാക്കളുടെ സംഘടന തരാനുണ്ടെന്നും ജയന്‍ ചേര്‍ത്തല പറഞ്ഞു.
താരങ്ങളെല്ലാം പണിക്കാരും പ്രൊഡ്യൂസേഴ്സ് മുതലാളിമാരും എന്ന നിലപാട് അംഗീകരിക്കില്ല. അമ്മ നാഥനില്ലാക്കളരിയാണെന്ന പ്രസ്താവന വിവരക്കേടാണ്. സുരേഷ് കുമാർ പുറത്തുവിട്ട കണക്ക് തെറ്റാണ്. വെള്ളിയാഴ്ച റിലീസ് ആകുന്ന സിനിമയെ കുറിച്ച് ഞായറാഴ്ച കണക്ക് പറഞ്ഞാൽ എങ്ങനെ ശരിയാകുമെന്നും ജയന്‍ ചേര്‍ത്തലയുടെ ചോദ്യം.