File photo
ഇറാന്‍റെ യുദ്ധക്കപ്പല്‍ IRIS ലെവാന്‍ കൊച്ചി തുറമുഖത്തെത്തി. കപ്പലിന് ഇന്ത്യ അഭയം നല്‍കി. ഇന്‍റര്‍നാഷണല്‍ ഫ്ലീറ്റ് റിവ്യുവില്‍ പങ്കെടുക്കാനാണ് കപ്പലെത്തിയത്. ഫെബ്രുവരി 28ന് നങ്കൂരമിടാന്‍ അനുമതി തേടിയിരുന്നു. സാങ്കേതിക തകരാറായിരുന്നു കാരണം. മാര്‍ച്ച് ഒന്നിനാണ് അനുമതി നല്‍കിയത്. 183 ജീവനക്കാര്‍ കൊച്ചി നാവികസേന കേന്ദ്രത്തിലുണ്ട്.
പശ്ചിമേഷ്യയിലെ സംഘര്‍ഷം ആരംഭിച്ചതിന് പിന്നാലെയാണ് ടെഹ്റാനില്‍ നിന്നും കപ്പലിനെ നങ്കൂരമിടാന്‍ അനുവദിക്കണമെന്ന് അഭ്യര്‍ഥനയുണ്ടായത്. തുടര്‍ന്ന് മാര്‍ച്ച് നാലിനാണ് കപ്പല്‍ നങ്കൂരമിട്ടത്. അതായത് ഇറാനിയന്‍ യുദ്ധകപ്പലായ ഐആര്‍ഐസ് ദേനയെ ഇറാന്‍ മുക്കുന്നതിന് മുന്‍പാണ് ലെവാന് ഇന്ത്യ അനുമതി നല്‍കിയത്. അതേസമയം, ശ്രീലങ്കന്‍ തീരത്തുള്ള രണ്ടാമത്തെ ഇറാനിയന്‍ യുദ്ധകപ്പലായ ഐറിസ് ബുഷെറിന് ശ്രീലങ്കന്‍ തീരത്തേക്ക് അടുക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. കപ്പല്‍ ട്രിങ്കോമലി തുറമുഖത്തേക്ക് അടുപ്പിക്കുമെന്നും ജീവനക്കാരെ കൊളംബോ തുറമുഖത്ത് എത്തിക്കുമെന്നും ശ്രീലങ്കന്‍ പ്രസിഡന്റ് അനുര കുമാര ദിസനായകെ പറഞ്ഞു.