Untitled design - 1

കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫിന്‍റെ സഹോദരന്‍ വി.ജെ ഷാജി ബിജെപി വേദിയില്‍. കണ്ണൂരില്‍ മുഖ്യമന്ത്രിയുടെ മണ്ഡ‍ലത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ നടത്തിയ അദാലത്തിലാണ് പരാതിയുമായി ഷാജിയെത്തിയത്. തന്‍റെ ഗ്യാസ് ഏജന്‍സിയുടെ ലൈസന്‍സുമായി ബന്ധപ്പെട്ട പരാതി നല്‍കാനാണ് എത്തിയത്. യുഡിഎഫ് സര്‍ക്കാരിന്‍റെ സമയത്താണ് ലൈസന്‍സ് റദ്ദാക്കപ്പെട്ടതെന്നും സണ്ണി ജോസഫ് ഇക്കാര്യത്തില്‍ തന്നെ സഹായിച്ചിട്ടില്ലെന്നും ഷാജി പറഞ്ഞു. മുമ്പ് താന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നുവെന്നും സണ്ണി ജോസഫിന്‍റെയും തന്‍റെയും രാഷ്ട്രീയം വ്യത്യസ്തമാണെന്നും ഷാജി വ്യക്തമാക്കി. ഇരിട്ടി ഉളിക്കല്‍ സ്വദേശിയായ ഷാജി, സണ്ണി ജോസഫിന്‍റെ ഇളയ സഹോദരനാണ്.

ENGLISH SUMMARY:

KPCC President Sunny Joseph's brother, VJ Shaji, joined the BJP forum, presenting a complaint to BJP State President Rajeev Chandrasekhar. He stated that his gas agency's license was canceled during the UDF government's tenure and Sunny Joseph did not assist him in this matter.