കോങ്ങാട് എംഎല്‍എ കെ. ശാന്തകുമാരിയെ തട്ടിപ്പിന് ഇരയാക്കാന്‍ ശ്രമം. ഭീകരാക്രമണക്കേസ് പ്രതി എംഎല്‍എയുടെ പേരില്‍ സിം എടുത്തെന്ന് പറഞ്ഞായിരുന്നു തട്ടിപ്പിനു ശ്രമം. രണ്ട് മണിക്കൂറോളം തട്ടിപ്പിന് ഇരയാക്കാന്‍ ശ്രമിച്ചെന്നു കുഴല്‍മന്ദം പൊലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു.
ഇന്ന് രാവിലെയാണ് ഈ സംഭവം . മുംബൈയില്‍ നിന്ന് ഒരു ഫോണ്‍ കോള്‍ വരികയായിരുന്നു. പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട ഒരു പ്രതി സിം എടുത്തിരിക്കുന്നത് എംഎല്‍എയുെട പേരിലാണെന്നായിരുന്നു തട്ടിപ്പുകാര്‍ പറഞ്ഞത്. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിനാണ് വിളിച്ചതെന്നും പറഞ്ഞു. ശേഷം വിഡിയോ കോളിലായി സംസാരം. പൊലീസ് വേഷം ധരിച്ചവരായിരുന്നു വിഡിയോ കോളില്‍ സംസാരിച്ചത്. ഗുരുതരമായ കേസാണെന്നും ഭവിഷ്യത്ത് ഗുരുതരമായിരിക്കുമെന്നും തട്ടിപ്പുകാര്‍ ഭീഷണിപ്പെടുത്തി. രണ്ടു മണിക്കൂറോളം ഈ സംസാരം തുടര്‍ന്നു. പിന്നീടാണ് ഡിജിറ്റല്‍ അറസ്റ്റിനുള്ള സൂചന കിട്ടിയത്. ഇതോടെ പൊലീസിനെ അറിയിക്കുകയായിരുന്നു