mamitha-dhanush

Image Credit : Instagram

ധനുഷ് നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് കര. വിഘ്‌നേശ് രാജ സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തില്‍ മമിത ബൈജുവാണ് നായിക. ചിത്രത്തില്‍ സെല്ലി എന്ന കഥാപാത്രമായാണ് മമിത എത്തുന്നത്. റിബല്‍, ഡൂഡ്, ജനനായകന്‍, വിശ്വനാഥ് ആന്‍ഡ് സണ്‍സ് എന്നീ ചിത്രങ്ങള്‍ക്ക് പിന്നാലെയാണ് മമിത കരയില്‍ നായികായെത്തുന്നത്. 

ജനനായകന്‍റെ റിലീസ് അനിശ്ചിതത്ത്വലായതിനാല്‍ വിജയ്​യുമൊത്തുളള മമിതയുടെ ഓണ്‍സ്ക്രീന്‍ കെമിസ്ട്രി കാണാന്‍ ഇനിയും കാത്തിരിക്കേണ്ടി വരും. അതേസമയം റിലീസ് നീട്ടിവച്ച സൂര്യ ചിത്രം വിശ്വനാഥ് ആന്‍ഡ് സണ്‍സ് ജൂലൈയില്‍ തിയറ്ററിലെത്തും എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ചിത്രത്തിന്‍റെ ട്രെയ്​ലറിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. സൂര്യയും മമിതയും ഒന്നിച്ചുളള ട്രെയ്​ലറിലെ രംഗങ്ങള്‍ ഇതിനോടകം തന്നെ പ്രേക്ഷകര്‍ ഏറ്റെടുത്തുകഴിഞ്ഞു.

ഡൂഡിലെ പ്രദീപ് രംഗനാഥനൊപ്പം മമിത തകര്‍ത്താടിയപ്പോള്‍ തമിഴ് പ്രേക്ഷകര്‍ താരത്തെ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. ഇപ്പോഴിതാ കരയിലൂടെ ധനുഷിന്‍റെ നായികയായി മമിത എത്തുന്നു. സെല്ലിയായി വേഷമിട്ട മമിതയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററിനും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. തമിഴ് സിനിമാലോകം കീടക്കാന്‍ വന്ന മലയാളിപ്പെണ്‍കുട്ടിയെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ നോക്കിക്കാണുന്നത്. 

കരയില്‍ മമിതയ്ക്ക് പുറമേ ജയറാം, സുരാജ് വെഞ്ഞാറമൂട് എന്നിവരും പ്രധാനവേഷത്തിലെത്തുണ്ട്. വേൽസ് ഫിലിം ഇന്റർനാഷണലിന്റെ ബാനറിൽ ഡോ. ഐഷാരി കെ. ഗണേഷ് ആണ് കര നിർമിക്കുന്നത്. ജി.വി. പ്രകാശ് കുമാറാണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. 

ENGLISH SUMMARY:

Mamitha Baiju as the lead actress opposite Dhanush in the upcoming film 'Kara'. This role marks a significant step for the talented Malayalam actress in Tamil cinema.