പശ്ചിമേഷ്യയില്‍ എന്ന് പുലരും സമാധാനം? എങ്ങനെയങ്കിലും കാര്യങ്ങള്‍ സമാധാനവഴിയിലേക്ക് നീങ്ങുന്നു എന്ന് തോന്നുമ്പോള്‍ ഹോര്‍മൂസില്‍ കപ്പല്‍  പിടിച്ചെടുത്തും വെടിയുതിര്‍ത്തും സ്ഥിതി വീണ്ടും അലമ്പാക്കുന്നത് എന്തുകൊണ്ടാണ്? ഇസ്ലമാബാദില്‍ സമാധാന ചര്‍ച്ചകള്‍ക്ക് അമേരിക്കന്‍ ടീം വിമാനമിറങ്ങുമ്പോള്‍ തന്നെ.....  ഗള്‍ഫ് ഓഫ് ഒമാനില്‍ ഇറാന്‍ കപ്പല്‍ പിടിച്ചെടുത്ത് അമേരിക്ക ഉദ്ദേശിക്കുന്നത് എന്താണ്? എന്നും അശാന്തി നിലനില്‍ക്കട്ടെ എന്നോ ? അതോ യു.എസ്. ഇച്ഛയ്ക്ക് ഒത്തുള്ള സമാധാനം മതി എന്നോ ? ഇസ്രയേലിനും ഇറാനും അമേരിക്കയ്ക്കും ഇടയിലുള്ള വെടിനിര്‍ത്തല്‍ ധാരണയ്ക്ക് ഇപ്പോഴെന്ത് വില? തോക്കിന്‍ മുനയിലുള്ള വെടിനിര്‍ത്തലോ ഇത്? ഈ പോക്ക് പോയാല്‍ ഹോര്‍മൂസ് കടലിടുക്കില്‍ എന്തൊക്കെ കാണേണ്ടിവരും? അവിടെ കിട്ടുന്നതിന് ജിസിസി രാഷ്ട്രങ്ങളില്‍ ഇറാന്‍ മറുപടി നല്‍കിയാല്‍ കാര്യങ്ങള്‍ എവിടെ വരെ പോകും? എങ്ങനെ തീരും? എന്ന് തീരും ഈ യുദ്ധം?

ENGLISH SUMMARY:

Middle East peace remains a distant dream as tensions escalate in the Hormuz Strait and Gulf of Oman, with actions by Iran and the US further complicating the geopolitical landscape. The article questions the motives behind these provocations and the true nature of the current ceasefire.