മലയാള സിനിമാ ലോകത്തെ സകല ബോക്‌സ് ഓഫീസ് റെക്കോർഡുകളും തകർത്തെറിഞ്ഞ് നിവിൻ പോളിയുടെ ‘ബെത്ലഹേം കുടുംബ യൂണിറ്റ്’. 'ലോക'യുടെ 302.65 കോടിയുടെ ആഗോള കളക്ഷൻ മറികടന്ന് 305 കോടി രൂപയോടെ മലയാളത്തിലെ എക്കാലത്തെയും വലിയ പണംവാരി ചിത്രമായി 'ബെത്ലഹേം കുടുംബ യൂണിറ്റ്' മാറി.
മലയാളത്തിൽ 300 കോടി ക്ലബ്ബിൽ ഇടംപിടിക്കുന്ന രണ്ടാമത്തെ ചിത്രമായ ബെത്ലഹേം, എന്നാൽ ഈ നേട്ടം ഏറ്റവും വേഗത്തിൽ കൈവരിക്കുന്ന ആദ്യ സിനിമയെന്ന ചരിത്രനേട്ടവും സ്വന്തമാക്കി. 'ലോക' 45 ദിവസങ്ങൾ കൊണ്ടാണ് 300 കോടി ക്ലബ്ബിലെത്തിയതെങ്കിൽ വെറും 24 ദിവസങ്ങൾ കൊണ്ടാണ് ‘ബെത്ലഹേം’ ഈ നാഴികക്കല്ല് പിന്നിട്ടത്.
നിവിൻ പോളി, മമിത ബൈജു എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം ഗിരീഷ് എ.ഡിയാണ് സംവിധാനം ചെയ്തത്. തമിഴ്, തെലുങ്ക് പതിപ്പുകളും റിലീസിനെത്തിയതോടെ മികച്ച പ്രതികരണങ്ങളുമായി ചിത്രം പ്രദർശനം തുടരുകയാണ്.