തിയേറ്ററുകളിൽ മൂന്നാം വാരത്തിലും തകർപ്പൻ മുന്നേറ്റം തുടർന്ന് നിവിൻ പോളി-മമിത ബൈജു ചിത്രം 'ബെത്‌ലഹേം കുടുംബ യൂണിറ്റ്'. റിലീസ് ചെയ്ത് പതിനെട്ടാം ദിവസത്തിലേക്ക് കടക്കുമ്പോൾ ആഗോളതലത്തിൽ 270.45 കോടി രൂപ കളക്റ്റ് ചെയ്ത് ചിത്രം ഈ വർഷത്തെ വൻ ഹിറ്റുകളിലൊന്നായി മാറിയിരിക്കുകയാണ്. ഇന്ത്യയില്‍ നിന്ന് മാത്രം 127 കോടിയായി കളക്ഷന്‍. 

ഇതിനൊപ്പം മലയാളം ചിത്രങ്ങളുടെ കളക്ഷന്‍ റെക്കോര്‍ഡുകള്‍ കൂടിയാണ് 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' ബ്രേക്ക് ചെയ്യാനൊരുങ്ങുന്നത്. ആഗോള ബോക്സ് ഓഫീസ് കളക്ഷനില്‍ ഇതുവരെ 'എല്‍2 എമ്പുരാന്‍', 'മഞ്ഞുമ്മല്‍ ബോയ്​സ്', 'ദൃശ്യം 3', 'വാഴ 2', 'തുടരും' എന്നീ ചിത്രങ്ങളെ ഇതിനോടകം തന്നെ 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' മറികടന്നു. ഇനി 'ലോക ചാപ്റ്റര്‍ 1 ചന്ദ്ര' മാത്രമാണ് മുന്നിലുള്ളത്. 302 കോടിയാണ് ചിത്രം ആഗോള തലത്തില്‍ നേടിയിരിക്കുന്നത്. 

ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' ഓണം റിലീസായി ഓഗസ്റ്റ് 21നാണ് റിലീസ് ചെയ്തത്. ആദ്യ വാരത്തിൽ 52 കോടിയും രണ്ടാം വാരത്തിൽ 49 കോടിയുമായിരുന്നു കളക്ഷന്‍. മൂന്നാം വാരത്തിലും ബോക്‌സ് ഓഫീസിൽ കളക്ഷൻ കുറയാതെ ചിത്രം പ്രദർശനം തുടരുകയാണ്. വിനയ് ഫോർട്ട്, ബിന്ദു പണിക്കർ, ശ്യാം മോഹൻ, സുരേഷ് കൃഷ്ണ, ഷമീർ ഖാൻ, ശ്രീന്ദ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിൽ എത്തുന്നു.

ENGLISH SUMMARY:

Nivin Pauly and Mamitha Baiju's starrer 'Bethlehem Kudumba Unit' continues its sensational theatrical run into its third week, grossing a massive 270.45 crore rupees globally on its 18th day. Directed by Girish A.D., the film has successfully surpassed major Malayalam blockbusters like 'L2: Empuraan', 'Manjummel Boys', and 'Drishyam 3' at the worldwide box office. Domestically, the movie has accumulated 127 crore rupees, making it one of the biggest hits of the year. Now, the film stands right behind 'Loka Chapter 1 Chandra', which holds the top spot with 302 crore rupees.