ഭാഷാ വിവാദത്തില്‍ നടന്‍ കമല്‍ഹാസന്‍ ഹൈക്കോടതിയെ സമീപിച്ചു. പുതിയ സിനിമ തഗ് ലൈഫിന്റെ റീലീസ് നിരോധിച്ച കര്‍ണാടക ഫിലിം ചേംബര്‍ നടപടി നിയമ വിരുദ്ധമാണന്നാരോപിച്ചാണ് സിനിമയുടെ സഹനിര്‍മാതാക്കളായ കമല്‍ഹാസന്റെ നിര്‍മാണക്കമ്പനി രാജ്കമല്‍ പ്രൊഡക്ഷന്‍സ് കര്‍ണാടക ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. കന്നഡ തമിഴില്‍ നിന്നും ഉത്ഭവിച്ചതാണന്ന കമലിന്റെ വാക്കുകള്‍ സാഹചര്യത്തില്‍ നിന്നും അടര്‍ത്തിയെടുത്ത് വിവാദമുണ്ടാക്കുകയാണ് ചെയ്തതെന്ന് കമ്പനി ഹര്‍ജിയില്‍ ആരോപിച്ചു. പ്രസ്താവനയില്‍ കമല്‍ മാപ്പു പറയാത്തതിനെ തുടര്‍ന്നാണ് പുതിയ സിനിമ തഗ് ലൈഫിന്റെ റിലീസ് ചേംബര്‍ നിരോധിച്ചത്. വ്യാഴാഴ്ചയാണു തഗ്ലൈഫിന്റെ ആഗോള റിലീസ്. Read More: 'ഇതൊക്കെ സമൂഹത്തിലുള്ളതല്ലേ'; തൃഷയും കമലും തമ്മിലുള്ള പ്രായവ്യത്യാസം
ഇത്തരത്തിലുള്ള ഭീഷണി തനിക്കുനേരെ മുന്‍പും ഉണ്ടായിട്ടുണ്ടെന്നും എന്നാല്‍ സ്നേഹം മാത്രമാകും എപ്പോഴും വിജയിക്കുകയെന്നുമായിരുന്നു ചിത്രം വിലക്കുമെന്നുള്ള ഭീഷണികളോട് നേരത്തെ കമല്‍ പ്രതികരിച്ചിരുന്നത്. മാപ്പു പറയില്ലെന്നും മറ്റു നാട്ടുകാരോടുള്ള തന്‍റെ സ്നേഹം സത്യമാണെന്നും പ്രത്യേക അജന്‍ഡയുള്ളവര്‍ക്ക് മാത്രമേ അതില്‍ സംശയം തോന്നുകയുള്ളൂവെന്നും കമല്‍ ഭീഷണികളോട് മറുപടിയും നല്‍കിയിരുന്നു. Also Read: 'തഗ് ലൈഫ്' ജൂണ്‍ 5ന്; കാത്തിരിപ്പിലെന്ന് കമല്‍ഹാസന്‍
കന്നഡിഗകരെ അപമാനിക്കുന്നതാണ് കമലിന്‍റെ പ്രസ്താവനയെന്നും തെറ്റു തിരുത്തണമെന്നും കന്നഡ താരങ്ങളും ആവശ്യപ്പെട്ടു. പലയിടങ്ങളില്‍ നിന്നും എതിര്‍പ്പ് രൂക്ഷമായതോടെ മാപ്പു പറഞ്ഞില്ലെങ്കില്‍ സിനിമ പ്രദര്‍ശിപ്പിക്കില്ലെന്ന് കര്‍ണാടകയിലെ ഫിലിം ചേംബര്‍ ഓഫ് കോമേഴ്സ് പ്രസിഡന്‍റ് എം. നരസിംഹലു വ്യക്തമാക്കുകയായിരുന്നു. മുപ്പത് വര്‍ഷങ്ങള്‍ക്കു ശേഷമാണ് കമല്‍ഹാസനും മണിരത്നവും ഒന്നിച്ചുള്ള സിനിമ തിയറ്ററുകളിലെത്തുന്നത്. തൃഷ, സിമ്പു, ജോജു ജോര്‍ജ് തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തിലുള്ളത്.