Iranian President Masoud Pezeshkian, Gholam-Hossein Mohseni-Eje'i, the head of the judiciary and Alireza Arafi, deputy chairman of the Assembly of Experts, attend the meeting of the interim leadership council of Iran in an unknown location, amid the U.S.-Israel conflict with Iran, in Iran, March 1, 2026. IRIB/WANA (West Asia News Agency)/Handout via REUTERS ATTENTION EDITORS - THIS PICTURE WAS PROVIDED BY A THIRD PARTY REFILE - ADDED CONTEXT TPX IMAGES OF THE DAY
ഗള്‍ഫില്‍ ആക്രമണം നിര്‍ത്തിയെന്ന മുന്‍ പ്രസ്താവനയില്‍ മലക്കം മറിഞ്ഞ് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്കിയാന്‍. താന്‍ പറഞ്ഞത് ദുര്‍വ്യാഖ്യാനം ചെയ്തെന്ന തിരുത്ത്, ഇറാന്‍ റവല്യൂഷണറി ഗാര്‍ഡിന്റെ സമ്മര്‍ദം കൊണ്ടെന്നാണ് സൂചന. ഗള്‍ഫില്‍ വ്യാപകമായി ഇറാന്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ ദുബായില്‍ ഒരാള്‍ മരിച്ചു. ടെഹ്റാനിലെ എണ്ണസംഭരണകേന്ദ്രങ്ങളില്‍ കനത്ത നഷ്ടമുണ്ടാക്കിയെന്ന് ഇസ്രയേല്‍ അവകാശപ്പെട്ടു.
ഇസ്രയേലും യുഎസുമായി കനത്ത പോരാട്ടം നടക്കുന്നതിനിടെ ഇറാന്‍ നേതൃനിരയിലും പോര് രൂക്ഷമെന്നാണ് സൂചന. ഗള്‍ഫിനോട് മാപ്പു പറയുന്നുവെന്ന പെസഷ്കിയാന്റെ പ്രസ്താവന റെവല്യൂഷനണി ഗാര്‍ഡിന്റെ രൂക്ഷമായ എതിര്‍പ്പിനിടയാക്കി. ഗള്‍ഫിലേക്ക് തുടര്‍ച്ചയായി ആക്രമണം നടത്തി പ്രതിഷേധം പരസ്യമാക്കുകയും ചെയ്തു. ആക്രമണത്തില്‍ മിസൈല്‍ അവശിഷ്ടങ്ങളില്‍ വാഹനത്തിന് മുകളിലേക്ക് വീണാണ് പാക് പൗരന്‍ കൊല്ലപ്പെട്ടത്. . Also Read: ‘കീഴടങ്ങാൻ പോലും ആരും ബാക്കിയുണ്ടാവില്ല’; ഇറാന് കടുത്ത മുന്നറിയിപ്പുമായി ട്രംപ്...
ബഹ്റൈനില്‍ സല്‍മാന്‍ തുറമുഖത്തിനുനേരെയും ബാഗ്ദാദിലെ യുഎസ് എംബസിക്കുനേരെയും ആക്രമണമുണ്ടായി നാലുപേര്‍ക്ക് പരുക്കേറ്റു. ബഹ്റൈനിലെ ജലശുദ്ധീകരണകേന്ദ്രം തകര്‍ത്തെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കുവൈത്ത് സിറ്റി ടവറില്‍ വലിയ തീപിടുത്തമുണ്ടായി. ഇറാനിലെ ഇന്ധന സംഭരണകേന്ദ്രങ്ങള്‍ തകര്‍ത്തെന്ന് ഇസ്രയേല്‍ അവകാശപ്പെട്ടു. അസ്ഫഹാനിലെ ആണവ കേന്ദ്രങ്ങളിലും ആക്രമണമുണ്ടായി.
ഇറാന്റെ ന്യൂക്ലിയാര്‍ കേന്ദ്രങ്ങളില്‍ പരിശോധന നടത്താന്‍ യുഎസും ഇസ്രയേലും സംയുക്തമായി സ്പെഷല്‍ ഫോഴ്സിനെ അയക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ലബനനില്‍ തെക്കന്‍ ബെയ്റൂട്ടിലെ ഹ്സ്ബുല്ല കേന്ദ്രങ്ങളില്‍ ശക്തമായ ആക്രമണം നടത്തിയെന്ന് ഇസ്രയേല്‍ അവകാശപ്പെട്ടു.ഇറാനില്‍ നിന്നുളള ആക്രമണം റവല്യൂഷണറി ഗാര്‍ഡിന്റെ നിയന്ത്രണത്തിലെന്ന് വ്യക്തമായതോടെ ഗള്‍ഫിലെ ആക്രമണം ഉടനവസാനിക്കില്ലെന്ന് വ്യക്തമായി. ഇറാന്റെ ബലിസ്റ്റിക് മിസൈല്‍ ശേഖരവും ഐആര്‍ജിസിയുടെ നിയന്ത്രണത്തിലാണ്.