കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്താൻ കേന്ദ്രസർക്കാർ നീക്കം. നിരോധനത്തിന് പകരം പ്രായത്തിനനുസരിച്ചുള്ള നിയന്ത്രണങ്ങൾ കൊണ്ടുവരാനാണ് ആലോചന. പുതിയ നിയമം പരിഗണിക്കുന്നുവെന്നും പാർലമെന്റിന്‍റെ വർഷകാല സമ്മേളനത്തിൽ ബിൽ അവതരിപ്പിച്ചേക്കുമെന്നും ഐടി മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു.
മൂന്ന് പ്രായപരിധികൾ നിശ്ചയിച്ചാകും നിയന്ത്രണങ്ങള്‍. എട്ട് മുതല്‍ 12 വയസ്സ് വരെയും 12 മുതല്‍ 16 വയസ്സ് വരെയും 16 മുതല്‍ 18 വയസ്സ് വരെയുമാണ് മൂന്ന് പ്രായപരിധി. വൈകുന്നേരങ്ങളിലും രാത്രിയിലും ലോഗിൻ ചെയ്യുന്നതിന് നിയന്ത്രണമോ, അല്ലെങ്കിൽ ഒരു ദിവസം നിശ്ചിത സമയം മാത്രം ഉപയോഗിക്കാനുള്ള അനുമതിയോ ആണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്.
ആന്ധ്രാപ്രദേശും കർണാടകയും കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ വ്യത്യസ്ത പ്രായമാണ് നിയന്ത്രണത്തിന് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതോടെയാണ് കേന്ദ്രസർക്കാർ ഒരു ഏകീകൃത നിയമം കൊണ്ടുവരാനാണ് ശ്രമം തുടങ്ങിയത്.
ENGLISH SUMMARY:
The Indian government is considering a new law to regulate children’s use of social media platforms. Instead of imposing a complete ban, the proposal focuses on introducing age-based restrictions for different groups between 8 and 18 years. The IT Ministry is reportedly preparing a bill that could be presented during the Parliament’s Monsoon Session. The proposed rules may include time limits on daily usage or restrictions on logging in during evening and night hours. The move also aims to bring a uniform national framework, as states like Andhra Pradesh and Karnataka have already introduced their own regulations.