യാത്ര നടത്തി പണി കിട്ടിയവര്‍; പിന്നെ പണി കൊടുത്ത് പണി കിട്ടിയവരും..!

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഒരു യാത്രക്കിറങ്ങി. കാസര്‍കോട്ടുനിന്ന് ആ യാത്ര കണ്ണൂരെത്തി. അപ്പോള്‍ മുതല്‍ ആളുകള്‍ പറയുന്നത് ചെന്നിത്തലയെപ്പറ്റിയല്ല, കെ സുധാകരനെപ്പറ്റിയാണ്.  ഐശ്വര്യ കേരള യാത്രയുടെ ഐശ്വര്യത്തിന്മേല്‍ സുധാകരന്‍ അല്‍പ്പം കരിവാരിത്തേച്ചു. എന്നിട്ട് ആ യാത്രയെ ഹൈജാക് ചെയ്തു. യാത്ര തലസ്ഥാനത്തെത്തുമ്പോള്‍ ഉദ്ദേശിച്ച പദവിയില്‍ രമേശ് എത്തിയാലും ഇല്ലെങ്കിലും സുധാകരന്‍ പുള്ളി ഉദ്ദേശിച്ച കെപിസിസി അധ്യക്ഷ പദവിയില്‍ എത്തിയേക്കും. രാത്രിയില്‍ അവര്‍ക്ക് യാത്രയില്ല. പക്ഷേ നമുക്കുണ്ട്. സ്വാഗതം തിരുവാ എതിര്‍വാ

മുഖ്യമന്ത്രി പിണറായി വിജയന്‍ ഹെലികോപ്ടറില്‍ കയറിയത് കെ സുധാകരന് തെല്ലും സഹിച്ചില്ല. തന്‍റെ തലക്കു മീതേ പരുന്തെന്നല്ല ഒരു പക്ഷിയും പറക്കുന്നത് സുധാകരന് ഇഷ്ടമല്ല. എയര്‍ ഇന്ത്യയൊക്കെ സ്പെഷ്യല്‍ പെര്‍മിഷന്‍ എടുത്താണ് കണ്ണൂരിനു മുകളിലൂടെ പറക്കുന്നത്. സുരേന്ദ്രന്‍ നാട്ടിലില്ലാത്ത ദിവസമാണ് കാക്കയും പറവയുമൊക്കെ കണ്ണൂരില്‍ പേടിയില്ലാതൊന്ന് വെളിയിലിറങ്ങുന്നത് പോലും. അങ്ങനെയുള്ള കാലഘട്ടത്തിലാണ് കണ്ണൂരുകാരന്‍ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ നിയമങ്ങള്‍ പാലിക്കാതെ ആകാശത്തൂടെ ഹെലികോപ്റ്ററില്‍ പറക്കുന്നത്. വളരെ മാന്യതയോടെ സാമാന്യ മര്യാദയോടെ ഇക്കാര്യം പിണറായിയുടെ ശ്രദ്ധയില്‍ സുധാകരന്‍ പെടുത്തി. അതോടെ കെ സുധാകരന്‍ നോട്ടപ്പുള്ളിയായി. എതിര്‍ പാര്‍ട്ടിയിലെ ശത്രുക്കള്‍ക്കൊപ്പം സ്വന്തം പാര്‍ട്ടിയിലെ ശത്രുക്കളും കുറ്റപ്പെടുത്തലുമായി കൂടി

ഒന്ന് ഇരുട്ടി വെളുക്കുമ്പോള്‍ മാറുന്നതാണ് കോണ്‍ഗ്രസിന്‍റെ  നിലപാടെന്ന് നമ്മളേക്കാള്‍ നന്നായി അറിയുന്ന ആളായിരിക്കുമല്ലോ കെ സുധാകരന്‍. പത്തു പറഞ്ഞിട്ടും, അതുകൊണ്ടരിശം തീരാതെ പുരയുടെ ചുറ്റും മണ്ഡിനടന്ന സുധാകരനെ നമ്മള്‍ ക്ഷണിക്കുകയാണ്. ഈ വേദിയിലേക്ക്. കണ്ണൂരിലെ കാരിരുമ്പിന്‍ കരുത്തേ കടന്നു വരൂ. എന്നിട്ട് പറയൂ. എന്താണ് സംഭവിച്ചത്.

എന്താണ് ആ മനസില്‍ ഉദിച്ചിരിക്കുന്ന സംശയം. പാര്‍ട്ടി കോണ്‍ഗ്രസാണ്. ഉയര്‍ന്നു പൊങ്ങാന്‍ ശ്രമിക്കുന്ന ഞണ്ടിന്‍റെ പിന്നില്‍ പിടിച്ചു വലിക്കുന്ന ഒരു ജനിതക സ്വഭാവം അവിടെ പതിവാണല്ലോ. അതുകൊണ്ട് ചോദിക്കുവാണ് അങ്ങനെവല്ല ഗൂഡാലോചനയും