വീണ്ടും ഇടുക്കികാരനായി മമ്മൂട്ടി. സെവൻത് ഡേ എന്ന ചിത്രത്തിനുശേഷം സംവിധായകൻ ശ്യാംധർ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മമ്മൂട്ടിയുടെ പുതിയ വേഷപ്പകർച്ച.
സെവൻത് ഡേ എന്ന പൃഥ്വിരാജ് ചിത്രത്തിനുശേഷമാണ് മമ്മൂട്ടിയെ നായകനാക്കി ശ്യാംധർ പുതിയ കഥ പറയന്നത്. ആശാ ശരത്ത്, ദീപ്തി സതി എന്നിവരാണ് ചിത്രത്തിലെ നായികമാർ. ലൗഡ് സ്പീക്കറിലെ തോപ്രാംകുടിക്കാരന്‍ ശേഷം ഇടുക്കിക്കാരനായി വീണ്ടും മമ്മൂട്ടിയെത്തുന്നു. അതും അധ്യാപകരുടെ അധ്യാപകനായി.
ചിത്രത്തിൻറെ പൂജയും സ്വീച്ചോണും കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്നു. രതീഷ് രവിയുടേതാണ് തിരക്കഥ. ഇന്നസെൻറ്, ദിലീഷ് പോത്തൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.