കന്ന‍ഡയില്‍ മലയാള സിനിമയുടെ റീമേക്കുകാലം

കന്ന‍ഡയില്‍ മലയാള സിനിമയ്ക്ക് ഇത് നല്ലകാലം. രണ്ട് മലയാള സിനിമകളുടെ റീമേക്കുകളാണ് കന്നഡയില്‍ റിലീസിനൊരുങ്ങുന്നത്. 

ഉസ്താദ് ഹോട്ടല്‍ കന്നഡ പറയുമ്പോള്‍ ഗൗഡ്രു ഹോട്ടലാകുന്നു. ബിരിയാണിയും പൊറോട്ടയും സുലൈമാനിയുമാണ് കോഴിക്കോട്ടെ കടപ്പുറത്ത് തയ്യാറായതെങ്കില്‍ കന്നഡയിലേയ്ക്കെത്തുമ്പോള്‍ റൊട്ടിയും മുദ്ദെയുമായി. ഉപ്പൂപ്പയായി പ്രകാശ് രാജും ഫൈസിയായി പുതുമുഖം രജന്‍ ചന്ദ്രയും വേഷമിടുന്നു. വേദികയാണ് ചിത്രത്തിലെ നായിക. 

മോഹന്‍ലാല്‍ അന്ധനായി അഭിനയിച്ച ഒപ്പം കവച എന്ന പേരിലാണ് കന്നഡിയില്‍ ഒരുങ്ങുന്നത്. സൂപ്പര്‍ സ്റ്റാര്‍ ശിവ രാജ്കുമാറാണ് മോഹന്‍ലാലിന്റെ ജയരാമനായി വേഷമിടുന്നത്. മണിച്ചിത്രത്താഴ് , കിരീടം ദൃശ്യം , മീശമാധവന്‍ , ബോഡി ഗാര്‍ഡ് തുടങ്ങിയ മലയാള ചിത്രങ്ങള്‍ കന്ന‍ഡയില്‍ ഒരുക്കിയപ്പോഴും വിജയമായിരുന്നു.