'ഇനി ഉത്തരം' നാളെ തിയറ്ററുകളിലേക്ക്

നാഷണൽ അവാർഡ് വിന്നർ അപർണ ബാലമുരളി പ്രധാന കഥാപാത്രമാകുന്ന ചിത്രമാണ് ഇനി ഉത്തരം. സംവിധായകൻ ജീത്തു ജോസഫിന്റെ മിക്ക ഹിറ്റ് ചിത്രങ്ങളിലും അസ്സോസിയേറ്റ് ആയി പ്രവർത്തിച്ച സുധീഷ് രാമചന്ദ്രൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഇനി ഉത്തരം'. അപർണ ആദ്യമായി അഭിനയിക്കുന്ന ത്രില്ലർ സിനിമയാണെന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്.

എല്ലാ ചോദ്യങ്ങൾക്കും ഒരു ഉത്തരമുണ്ട് എന്നതാണ് ഇനി ഉത്തരത്തിന്റെ ടാഗ് ലൈൻ. ഫാമിലി ത്രില്ലർ ജോണറിൽ ഒരുങ്ങുന്ന ചിത്രത്തിൽ അപർണ്ണ ബാലമുരളിയ്ക്ക് പുറമെ കലാഭവൻ ഷാജോൺ, ചന്തു നാഥ്, ഹരീഷ് ഉത്തമൻ, സിദ്ദിഖ്, ജാഫർ ഇടുക്കി, ഷാജു ശ്രീധർ, ജയൻ ചേർത്തല, ദിനീഷ് പി, ഭാഗ്യരാജ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. നാളെ 'ഇനി ഉത്തരം' തിയേറ്ററുകളിലേക്ക് എത്തുകയാണ്. സിനിമയുടെ വിശേഷങ്ങൾ പങ്ക് വെച്ച് അഭിനേതാക്കൾ കൊച്ചിയിൽ മാധ്യമങ്ങളെ കണ്ടു. സിനിമയുടെ ടെക്നിക്കൽ സൈഡ് വളരെ മികച്ചതാണെന്നു അപർണ ബാലമുരളി പറഞ്ഞു. സസ്പെൻസ് നിലനിർത്താൻ സിനിമയിൽ ഉടനീളം കഴിഞ്ഞിട്ടുണ്ട്. സാധാരണ ഒരു ത്രില്ലർ സിനിമ എന്നതിന് അപ്പുറം ഒരുപാട് പേർക്ക് റിലേറ്റ് ചെയ്യാൻ കഴിയുന്ന സിനിമയാണ്. സിനിമയുടെ കഥയാണ് തന്നെ ഇൻസ്പയർ ചെയ്തതെന്നും അപർണ പറഞ്ഞു. അവാർഡിന് ശേഷമുള്ള സിനിമയാണ് അതുകൊണ്ട് തന്നെ ടെൻഷൻ ഉണ്ട്. കരിയറിൽ  വളരെ സന്തോഷമുള്ള സമയമാണെന്നും സൂരറൈ പോട്ര്‌ നൽകിയ  അനുഭവങ്ങൾ സിനിമയിൽ പ്രതിഫലിച്ചിട്ടുണ്ടെന്നും അപർണ കൂട്ടിച്ചേർത്തു. സിനിമ പോലീസ് സ്റ്റോറി മാത്രമല്ലന്ന് സംവിധായകൻ സുധീഷ് രാമചന്ദ്രനും പറഞ്ഞു. ജാനകി എന്ന കഥാപാത്രത്തിന്റെ യാത്രയാണ് സിനിമയെന്നും ഒരുപാട് ഇമോഷൻ സിനിമ പറയുന്നുണ്ടന്നും അദ്ദേഹം കൂട്ടിച്ചേർത്തു.