മരത്തിന്റേയും മണ്ണിന്റേയും കഥപറഞ്ഞ് എട്ടുമണിക്കൂറില്‍ പൂര്‍ത്തിയാക്കിയ ഹ്രസ്വചിത്രം. 'പുതുമ' എന്ന് പേരിട്ടിരിക്കുന്ന ഹ്രസ്വചിത്രം പരിസ്ഥിതിസംരക്ഷണസന്ദേശമായി തയാറാക്കിയിരിക്കുന്നത് കണ്ണൂര്‍ കല്യാശേരി സ്വദേശി സുജില്‍ രാജ് എന്ന ചെറുപ്പകാരനാണ്.
ഒരു മരംവെട്ടുകാരനേയും കുട്ടിയേയും ആസ്പദമാക്കിയാണ് പുതുമ എന്ന ഹ്രസ്വചിത്രം. നാലുമിനിട്ടുകൊണ്ട് മണ്ണിന്റേയും മരത്തിന്റേയും മഴയുടേയും കഥ പറയുകയാണ് പുതുമ. മരംവെട്ടുകാരനെ മരംവെട്ടുന്നതില് നിന്ന് പിന്തിരിപ്പിച്ച പെണ്‍കുട്ടിയാണ് സമൂഹത്തിന് വലിയ സന്ദേശം നല്‍കുന്നത്.
എട്ടുമണിക്കൂറുകൊണ്ടാണ് ഈ പരിസ്ഥിതി സൗഹൃദ ഹ്രസ്വചിത്രം തയാറാക്കിയിരിക്കുന്നത്. പരിസ്ഥിതി ദിനത്തില്‍ മാത്രം പരിസ്ഥിതിയേയും മരങ്ങളേയും സ്നേഹിക്കുന്ന മനുഷ്യന്റെ പൊള്ളത്തരം തുറന്നുകാണിക്കുക കൂടിയാണ് ഈ ചിത്രത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.