E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:50 AM IST

Facebook
Twitter
Google Plus
Youtube

വയനാടന്‍ കാടിന് കെണിയായി 22 അധിനിവേശസസ്യങ്ങള്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

സ്വാഭാവിക വനത്തിന് അപകടം വരുത്തുന്ന 22 ഇനം അധിനിവേശ സസ്യങ്ങൾ വയനാട്ടിലുണ്ട്.  മഞ്ഞക്കൊന്നയെപ്പോലെ ഇതിൽ ഭൂരിഭാഗവും മൃഗങ്ങളുടെ ആവാസവ്യവസ്ഥയ്ക്ക് ഭീഷണിയാണ്. ഏഷ്യാ പസഫിക് മേഖലയിൽ വളരുന്ന അധിനിവേശ സസ്യങ്ങളെ പ്രതിരോധിക്കാൻ ഇന്ത്യ ഉൾപ്പെടെ 33 രാജ്യങ്ങളുടെ കൂട്ടായ്മയായ ഏഷ്യാപസഫിക് ഫോറസ്റ്റ് ഇൻവേസീവ് സ്പീഷീസ് എന്നൊരു നെറ്റ്‌വര്‍ക്ക് പോലും രാജ്യാന്തരതലത്തിൽ പ്രവർത്തിക്കുന്നുണ്ട്.

ഒാണക്കാലത്ത് നമുക്ക് പ്രയപ്പെട്ട അരിപ്പൂ. പക്ഷെ മവേലി നാടല്ല അരിപ്പൂവിന്റെ സ്വദേശം. മധ്യ അമേരിക്കയും കരീബിയൻ ദ്വീപുകളുമാണ്. കാട്ടിൽ പടർന്നു പിടിക്കുന്ന ഇത് മൃഗങ്ങളുടെ സഞ്ചാരപഥം തടയുന്നു എന്ന് പഠനം. ധൃതരാഷ്ട്രപച്ച എന്നൊരു ചെടിയുണ്ട് വയനാടൻ കാടുകളിൽ. ഒരു മരത്തിൽ പടർന്നു കയറി പൂർണമായും ഇതിനെ നശിപ്പിക്കുകയാണ് ചെയ്യുന്നത്. പർത്തീനിയം ഹിസ്റ്റോഫോറസ് എന്ന് ശാസ്ത്രീയ നാമമുള്ള മെക്സിക്കോയിൽ കാണുന്ന ചെടിയും വയനാടൻ ചതുപ്പുകളിലും കൊല്ലികളിലും സാധാരണമാകുന്നു. മാനുകളുടെ ഭക്ഷണ കേന്ദ്രമായ പുൽമേടുകളെ ഇല്ലാതാക്കുന്നതാണ് പൊൽകാ ഡോട്ട് പ്ലാന്റ്. പരിചയമുള്ളതും ഇല്ലാത്തതുമായ 22 ഇനങ്ങളുണ്ട് വയനാടൻ കാടുകളിൽ. ഏഷ്യാ പസഫിക് മേഖലയിലെ 33 രാജ്യങ്ങൾ ചേർന്ന് ഒരു കൂട്ടായ്മ പ്രവർത്തിക്കുന്നുണ്ട് എന്നു കേൾക്കുമ്പോളാണ് വിഷയത്തിന്റെ ഗൗരവം തിരിച്ചറിയുന്നത്. ്അധിനിവേശ സസ്യങ്ങളുടെ വ്യാപനം തടയുന്നതിനുള്ള രാജ്യങ്ങൾ തമ്മിലുള്ള സഹകരണമാണ് ലക്ഷ്യം. ഐക്യരാഷ്ട്ര സഭയുടെ ഫുഡ് ഏൻഡ് അഗ്രിക്കൾച്ചറൽ ഒാർഗനൈസേഷന്റെ നിയന്ത്രണത്തിലാണ് പ്രവർത്തനം.

കേരളത്തിൽ 89 ഇനം അധിനിവേശ സസ്യങ്ങൾ ഉണ്ടെന്ന് കേരള വനം ഗവേഷണ കേന്ദ്രം കണ്ടെത്തിയിട്ടുണ്ട്. വാണിജ്യ വിളകൾ ഇറക്കുമതി ചെയ്തപ്പോൾ വന്നു. ദേശാടനപക്ഷികൾ എത്തിച്ചു. നമ്മുടെ നാട്ടിലെത്തിയതിന് കാരണങ്ങൾ പലതാണ്. സ്വാഭാവികതയെ പതുക്കെ മാറ്റിമറിക്കുകയാണ് ഈ ചെടികൾ.