90കളിലെ വീട്ടമ്മമാരുടെ 'ബിന്‍ ബുലായേ'; കണ്‍സെപ്റ്റ് വീഡിയോയുമായി അപര്‍ണ

തൊണ്ണൂറുകളിലെ രണ്ട് വീട്ടമ്മമാരെ പ്രമേയമാക്കി നടി അപർണ ബാലമുരളിയും പുണ്യ എലിസബത്തും ഒത്തുചേരുന്ന ബിൻ ബുലായേ എന്ന കോൺസെപ്റ്റ്  വീഡിയോ . അപർണ ബാലമുരളിയുടെ നിർമാണത്തിൽ ഒരുങ്ങിയ ചിത്രത്തിന്റെ ആശയവും സംവിധാനവും നിർവഹിച്ചിരിക്കുന്നത്പൗർണമി മുകേഷാണ്.  ഫാഷൻ ഫോട്ടോഗ്രാഫി രംഗത്തെ പരിചയസമ്പന്നയായ പൗർണമി ഷോർട്ട് ഫിലിം, മ്യൂസിക്ക് ആൽബം എന്നിവയിൽ നിന്നൊക്കെ വ്യത്യസ്തമായാണ് കൺസെപ്റ്റ് വീഡിയോ അവതരിപ്പിക്കുന്നത്. അപർണ ബാലമുരളിയുടെ ഒഫീഷ്യൽ യുട്യൂബ് ചാനലിലാണ് വീഡിയോ റിലീസ് .

ചെയ്തിരിക്കുന്നത്. ഈ യുവ കൂട്ടായ്മ അടുത്തിടെ ഗായിക ആൻ ആമിയെ മുൻനിർത്തി റിലീസ് ചെയ്ത വീഡിയോ ഏറെ ജനശ്രദ്ധ ആകർഷിച്ചിരുന്നു. നടിയും വീഡിയോയുടെ നിർമാതാവുമായ അപർണ ബാലമുരളിയാണ് പുലർവേളയിൽ അതിഥി.