ഡോക്ടര്‍മാരുടെ കൈനീട്ടം; വിഷുപാട്ടുമായി യുവാക്കളെ കയ്യിലെടുത്ത് മൂവര്‍ സംഘം

vishu-doctor-1
SHARE

ഡോക്ടര്‍മാരുണ്ടാക്കിയ ഒരു വിഷുപ്പാട്ട് കേള്‍ക്കാം ഇനി. കൊച്ചിയിലെയും തിരുവനന്തപുരത്തെയും മൂന്ന് ഡോക്ടര്‍മാരാണ് പാട്ടിനു പിന്നില്‍. യുവാക്കളുടെ വൈബിനോട് ചേരുന്ന പാട്ടൊരുക്കുകയായിരുന്നു ലക്ഷ്യം.

സംഗീതത്തെ പാഷനായി കാണുന്ന മൂന്ന് ഡോക്ടര്‍മാര്‍ നമുക്ക് നല്‍കിയ വിഷുകൈനീട്ടമാണ് ഈ ഗാനം.  പതിവ് വിഷുപ്പാട്ടുകളേക്കാള്‍ വേഗതയും ചടുലമായ ഈണവും കണ്ണനേ കാണാന്‍ എന്നുതുടങ്ങുന്ന ഗാനത്തിനുണ്ട്. അതുകൊണ്ടുതന്നെ, ഗാനത്തിന് പശ്ചാത്തലമാക്കിയത് യുവത്വത്തിന്‍റെ വിഷുആഘോഷം. കൊച്ചി ഇന്ദിരാ ഗാന്ധി ആശുപത്രിയിലെ ഡോക്ടര്‍ നിജില്‍ ക്ലീറ്റസ് ആണ് പാട്ട് പാടിയത്. കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയിലെ ഡോ.സന്ദീപ് രാജശേഖരന്‍ ആണ് സംഗീതം.  ഗാനരചന തിരുവനന്തപുരം പിആര്‍എസ് ആശുപത്രിയിലെ ആര്‍എസ് സുകേഷ്. സമൂഹമാധ്യമങ്ങളില്‍ റിലീസ് ചെയ്ത ഗാനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

MORE IN SPOTLIGHT
SHOW MORE