lottery-agent-02

ആലപ്പുഴ കൈതവനയിലെ തൃക്കാര്‍ത്തിക ഏജന്‍സി വിറ്റ ടിക്കറ്റിനാണ് ഇത്തവണത്തെ വിഷു ബംബര്‍. ഏജന്‍സിയില്‍ നിന്ന് മറ്റൊരു സബ് ഏജന്‍റായ ജയലക്ഷ്മി വില്‍ക്കാനായി കൊണ്ടുപോയ ടിക്കറ്റിനാണ് ബംബറടിച്ചിരിക്കുന്നത്. ജയലക്ഷ്മിയില്‍ നിന്ന് ടിക്കറ്റെടുത്തയാള്‍ക്കാണ് ഒന്നാം സമ്മാനം. ഏജന്‍റ് അനില്‍കുമാറിന്‍റെ വാക്കുകള്‍.

' 1986 ലാണ് ലോട്ടറി ഏജന്‍സി തുടങ്ങുന്നത്. ഒരു ലക്ഷം രൂപ വരെ പണം ലഭിച്ചിട്ടുണ്ട്. ടിക്കറ്റുകള്‍ എടുത്ത് സബ് ഏജന്‍റുകള്‍ക്ക് കൊടുക്കുകയാണ് ചെയ്യുന്നത്. 30 സബ് ഏജന്‍റുമാര്‍ ഉണ്ട്. അവര്‍ വഴിയാണ് പ്രധാനമായും ലോട്ടറി വില്‍ക്കുന്നത്. 2100 ടിക്കറ്റ് ഒാരോ ദിവസവും എടുക്കും.ബംബര്‍ കുറച്ചേ എടുക്കാറുള്ളു. എന്‍റെ ഏജന്‍സിയില്‍ നിന്നുള്ള ലോട്ടറിയ്ക്കാണ് സമ്മാനമടിച്ചത് എന്ന് അറിഞ്ഞിരുന്നില്ല. മര്റു ഏജന്‍റുമാര്‍ വിളിച്ചറിയിച്ചപ്പോഴാണ് അറിഞ്ഞത്.' അനില്‍ കുമാര്‍ പറയുന്നു. ഏ സ്വന്തം ഏജന്‍സിയില്‍ തന്നെ ബംബര്‍ അടിച്ച സന്തോഷത്തിലാണ് അനില്‍കുമാര്‍.

VC 490987 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 12 കോടി രൂപ അടിച്ചത്. രണ്ടാം സമ്മാനം ഒരു കോടി രൂപയ്ക്ക് VB 429992, VC 523085,VD 154182, VE 565485, VG 654490 എന്നീ നമ്പറുകള്‍ അര്‍ഹമായി. 42 ലക്ഷം ടിക്കറ്റ് അച്ചടിച്ചതില്‍ 15,110 ടിക്കറ്റുകള്‍ മാത്രമാണ് വില്‍ക്കാതെ ബാക്കിയായത്. 300 രൂപയാണ് ടിക്കറ്റ് വില. പത്തുലക്ഷം വീതം ആറു പേര്‍ക്ക് മൂന്നാം സമ്മാനമായി ലഭിക്കും. ആറ് പേര്‍ക്ക് അഞ്ച് ലക്ഷം രൂപവീതമാണ് നാലാം സമ്മാനം. അഞ്ചു മുതല്‍ ഒന്‍പതു വരെയുള്ള സമ്മാനങ്ങളായി യഥാക്രമം 5000, 2000, 1000, 500, 300 രൂപയും നല്‍കും.

 

കഴിഞ്ഞ വര്‍ഷം കോഴിക്കോട് സ്വദേശിക്കായിരുന്നു 12 കോടിയുടെ വിഷു ബംപര്‍ അടിച്ചത്. 

ENGLISH SUMMARY:

vishu bumber result