സഭയ്ക്ക് പുറത്ത് രാഷ്ട്രീയ വിഷയങ്ങളില്‍ അഭിപ്രായം പറയും: എം.ബി രാജേഷ്

സഭയ്ക്ക് പുറത്ത് രാഷ്ട്രീയ വിഷയങ്ങളില്‍ അഭിപ്രായം പറയുമെന്ന് നിയുക്ത സ്പീക്കര്‍ എം.ബി.രാജേഷ്. അഭിപ്രായമില്ലാത്തയാള്‍ എന്നല്ല സ്പീക്കര്‍ പദത്തിന്‍റെ അര്‍ഥമെന്നും എം.ബി.രാജേഷ് മനോരമ ന്യൂസ് ‘പുലര്‍വേള’യില്‍ പറഞ്ഞു. നിയമസഭാ സമ്മേളനത്തില്‍ കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി നടപ്പാക്കുമെന്നും നിയുക്ത സ്പീക്കര്‍ പറഞ്ഞു.