'ദൃശ്യം 2' ; ജോർജ്കുട്ടിയുടെ രഹസ്യം രഹസ്യമായി സൂക്ഷിക്കണമെന്ന് മോഹന്‍ലാല്‍

കോവിഡ് കാലത്ത് സിനിമാവ്യവസായത്തിനാകെ ആത്മവിശ്വാസം പകരാന്‍ ദൃശ്യം 2വിന് കഴിഞ്ഞെന്ന് നടന്‍ മോഹന്‍ലാല്‍. ആരും ൈധര്യപ്പെടാത്ത സാഹചര്യത്തിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. ആര്‍ക്കെങ്കിലും ഒരാള്‍ക്ക് രോഗം വന്നിരുന്നെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടുപോകുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ദൃശ്യം 2വിന്റെ റിലീസിനോടനുബന്ധിച്ച് മനോരമ ന്യൂസ് പ്രതിനിധി വിവേക് മുഴക്കുന്നുമായി സംസാരിക്കുകയായിരുന്നു മോഹന്‍ലാല്‍.