ഇത് കമലദളം അല്ലെന്ന് സംവിധായകൻ; വിശേഷങ്ങൾ പങ്കുവെച്ച് ജോസഫ് അന്നംകുട്ടി ജോസ്

മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ ചിത്രം എന്ന പരിവേഷവുമായി എത്തുന്ന ഗാംബ്ളര്‍ തിയറ്ററുകളിലേക്ക്. യുവനടന്‍ ആന്‍സണ്‍ പോള്‍ നായകനാകുന്ന ചിത്രം ടോം ഇമ്മട്ടിയാണ് സംവിധാനം ചെയ്തത്. പുതുമുഖം ഡയാന ഹമീദാണ് നായിക. സലിം കുമാര്‍ , വിനോദ് നാരായണ്‍, ജോസഫ് അന്നംകുട്ടി ജോസഫ് തുടങ്ങി നിരവധിപേര്‍ ചിത്രത്തില്‍ അഭിനയിക്കുന്നു. 

യുവനടന്‍ ജോസഫ് അന്നംകുട്ടി ജോസഫാണ് ഇന്ന് പുലര്‍വേളയില്‍ അതിഥി. ജോസഫ് അന്നംകുട്ടി ജോസഫ് – റേഡിയോ ജോക്കി ( റേഡിയോ മിര്‍ച്ചി ), മോട്ടിവേഷണല്‍ സ്പീക്കര്‍ . വിജയ് സൂപ്പറും പൗര്‍ണമിയും എന്ന ചിത്രത്തില്‍ ആസിഫിനൊപ്പം അഭിനയിച്ചു. സെന്റ് തെരേസാസ് കോളജില്‍ ആര്‍ത്തവത്തെക്കുറിച്ച് ജോസഫ് നടത്തിയ പ്രസംഗം 'സ്റ്റെയ്ന്‍ ദ സിഗ്മ' സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.