ആ ഈണങ്ങളിലുണ്ട് ഒരു 'ജ്യോതിഷം'

ജ്വല്ലറിയിലെ സെയില്‍സ്്മാന്‍ ഉദ്യോഗം അവസാനിപ്പിച്ച് പാട്ടെഴുതാന്‍ ഇറങ്ങിത്തിരിച്ച യുവാവാണ് തൃശൂര്‍ ചിയ്യാരം സ്വദേശി ജ്യോതിഷ് ടി കാശി. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ പതിനൊന്നു സിനിമാ ഗാനങ്ങള്‍ എഴുതി. ഈയിടെ പുറത്തിറങ്ങിയ ക്വീന്‍ സിനിമയിലെ പാട്ടെഴുതിയതും ജ്യോതിഷാണ്. ഈ പാട്ടിന്റെ വരികള്‍ എഴുതിയത് ജ്യേതിഷ് ടി കാശിയാണ്. വീട്ടിലെ സാഹചര്യങ്ങള്‍ കാരണം പത്താം ക്ലാസില്‍ പഠനം ഉപേക്ഷിച്ചെങ്കിലും കവിതയും പാട്ടും കൂടെക്കൂട്ടി. വിദൂര വിദ്യാഭ്യാസ പദ്ധതിയിലൂടെ ബി.എ മലയാളവും പഠിച്ചു. ഉപജീവനത്തിനായി വിവിധ ജ്വല്ലറികളില്‍ സെയില്‍സ്മാനായി ജോലി ചെയ്തു. സ്വര്‍ണാഭരണങ്ങള്‍ വില്‍ക്കുമ്പോഴും പാട്ടെഴുത്തിനോടുള്ള തിളക്കമായിരുന്നു മനസു നിറയെ. ശ്യാമപ്രസാദിന്റെ ഇലക്ട്രയായിരുന്നു ആദ്യ സിനിമ. 

കവി ഉദ്ദേശിച്ചത്, ക്വീന്‍ തുടങ്ങി വിവിധ സിനിമകള്‍ക്കായി പാട്ടെഴുതി. ജ്വല്ലറിയിലെ സെയില്‍സ്്മാന്‍ ഉദ്യോഗം വേണ്ടെന്നുവച്ച ശേഷം സംഗീതം പഠിച്ചു. തബല പരിശീലകന്റെ റോളില്‍ വരുമാനം ഉറപ്പാക്കി. ഒപ്പം, ചലച്ചിത്ര മേഖലയിലെ പാട്ടെഴുതാനുള്ള ക്ഷണവും. ന്യൂജനറേഷന്‍ സിനിമകളിലെ സംഗീത സംവിധായകര്‍ ജ്യോതിഷിനോട് പാട്ടെഴുതാന്‍ പറയുന്നുണ്ട്. അവസരങ്ങള്‍ വഴിത്തുറക്കുമെന്ന പ്രതീക്ഷയില്‍ ജ്യോതിഷ് ഗാനരചന തുടരുകയാണ്.