ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ അടൂര്‍ പ്രകാശ് ഉയര്‍ത്തിയ ആരോപണത്തിന് മറുപടി നല്‍കാനും സ്വര്‍ണക്കൊള്ളയില്‍ രാഷ്ട്രീയ പ്രതിരോധത്തിനുമാണ് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളെ കണ്ടത്. സ്വര്‍ണക്കൊള്ളക്കേസ് അന്വേഷണം ഹൈക്കോടി മേല്‍നോട്ടത്തിലാണ്. സിഎം ഓഫിസ് ഒരു ഇടപെടലും നടത്തുന്നില്ല. സിഎം ഓഫിസിനെ പറഞ്ഞാല്‍ രക്ഷപ്പെടുമെന്ന് കരുതേണ്ടെന്നും പിണറായി. തട്ടിപ്പുകാര്‍ ഒരുമിച്ച് എങ്ങനെ സോണിയ ഗാന്ധിയെ കണ്ടു, പോറ്റിയേ ആദ്യം കേറ്റിയത് അവിടെയാണെന്നും മുഖ്യമന്ത്രി. പോറ്റി വിളിക്കുന്ന സ്ഥലത്ത് പോകേണ്ട ആളാണോ എന്നാണ് അടൂര്‍ പ്രകാശിനോടുള്ള പിണറായിയുടെ ചോദ്യം. ഈ ചോദ്യങ്ങള്‍ കൊണ്ട് രാഷ്ട്രീയ പ്രതിരോധം തീര്‍ക്കാന്‍ സിപിഎമ്മിന് ശ്രമിക്കാം, പക്ഷെ ശബരിമല സ്വര്‍ണക്കൊള്ളയ്ക്ക് ഉത്തരം നല്‍കാന്‍ സര്‍ക്കാരിന് കഴിയുമോ?