രാഹുല്‍ മാങ്കൂട്ടത്തിനെ പാർട്ടി പുറത്താക്കിയതിന് പിന്നാലെ വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ ആര് പാലക്കാട് കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കും എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സന്നദ്ധത അറിയിച്ച് ഡിസിസി പ്രസിഡന്റ് എ.തങ്കപ്പൻ നേരത്തെ രംഗത്ത് എത്തിയിരുന്നു. മത്സരിക്കാൻ താനോ ഷാഫി പറമ്പിലോ മറ്റു കോൺഗ്രസുകാരോ അയോഗ്യരല്ലെന്ന് തങ്കപ്പൻ മനോരമന്യൂസിനോട് പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിൽ മത്സരിക്കുന്ന കാര്യത്തിൽ തീരുമാനം കെ.പി.സി.സി. അറിയിക്കുമെന്ന് തങ്കപ്പൻ പറഞ്ഞു.
ഇപ്പോഴിതാ മാധ്യമങ്ങളുടെ ചോദ്യത്തിന് മത്സരിക്കുന്ന കാര്യത്തെ പറ്റി പറയുകയാണ് ഷാഫി പറമ്പിൽ. ‘ പാലക്കാട്ട് അടുത്ത സ്ഥാനാർഥിയാരാണെന്ന് പാർട്ടി തീരുമാനിച്ചിട്ടില്ല. ഞാൻ എന്തായാലും വടകരയിൽ തന്നെ കാണും’ ഷാഫി പറഞ്ഞു. കോൺഗ്രസ് സൈബറിടങ്ങളിൽ പിണറായി വിജയനെതിരെ ഷാഫി ധർമ്മടത്ത് മത്സരിക്കാൻ ഇറങ്ങണമെന്നാണ് ആവശ്യം.