ഇന്ത്യയുടെ തിരഞ്ഞെടുപ്പ് രാഷ്ട്രീയ ഭൂപടം തന്നെ മാറ്റിമറിക്കുന്ന അതിപ്രധാനമായ മണ്ഡല പുനര്‍നിണയ ബില്‍ പുത്തന്‍ മാറ്റങ്ങളോടെ വീണ്ടും പാര്‍ലമെന്‍റിലേക്ക് വരികയാണ്.  എല്ലാ സംസ്ഥാനങ്ങളിലെയും ലോക്സഭാ സീറ്റുകള്‍ 50 ശതമാനം വര്‍ധിപ്പിക്കും. 543 സീറ്റുകള്‍ 816 ആയി ഉയരും. 33 ശതമാനം സീറ്റുകള്‍ വനിതകള്‍‍ക്ക് എന്നതാണ് ഈ ഭരണഘടന ഭേദഗതിയുടെ കാതല്‍. ഇന്നതിന് കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.  ബിജെപിക്ക് എക്കാലവും ഇന്ത്യ സര്‍വാധിപത്യത്തോടെ ഭരിക്കാനുള്ള നീക്കമെന്ന് ചൂണ്ടിപ്പറഞ്ഞ് പ്രതിപക്ഷം ഒറ്റക്കെട്ടായതോടെ, ഏപ്രിലില്‍ ഈ ബില്‍ പാര്‍ലമെന്‍റ് കടന്നില്ല. മൂന്നില്‍ രണ്ട് ഭൂരിപക്ഷം കിട്ടാതെ പരാജയപ്പെട്ടു. ആ പഴയ ബില്ലില്‍ പ്രതിപക്ഷം ആവശ്യപ്പെട്ട പലമാറ്റങ്ങള്‍ക്കും വഴങ്ങിയാണ് ഇപ്പോള്‍ പുതിയ അവതരണനീക്കം. ഇതോടെ,   ബില്ലിനെ അന്ന് പിന്തുണക്കാതിരുന്ന പ്രതിപക്ഷ കക്ഷികളില്‍ ചിലര്‍ ഇപ്രാവിശ്യം പിന്തുണയ്ക്കുമെന്നാണ് വാര്‍ത്ത. തമിഴ്നാട്ടില്‍ കോണ്‍ഗ്രസിനോട് നിരസത്തിലിരിക്കുന്ന ഡിഎംകെ, പിന്നെ വൈഎസ്ആര്‍ കോണ്‍ഗ്രസും എന്‍സിപി ശരദ് പവാര്‍ വിഭാഗവും.. അങ്ങനെ എന്‍ഡിഎ കക്ഷികള്‍ക്ക് പുറമെ, ഇന്ത്യ മുന്നണിയിലുള്ളവരുടെ കൂടി പിന്തുണ ഉറപ്പാക്കാന്‍ മോദി സര്‍ക്കാരിനായെന്ന് വിവരം. അപ്പോഴും കോണ്‍ഗ്രസും ഇടത് പാര്‍ട്ടികളും നഖശിഖാന്തം എതിര്‍ക്കുന്നു. ഇന്ത്യ മുന്നണി യോഗം നാളെ ചേരാന്‍ പോകുന്നു– എന്ത് സംഭവിക്കും ? കഴിഞ്ഞതവണ കിട്ടാതെ പോയവോട്ട് ഇത്തവണ മോദിസര്‍ക്കാര്‌ പിടിക്കുമോ ? പുതിയ മാറ്റങ്ങളില്‍ സ്റ്റാലിനും പവാറും അടക്കം വീഴുമോ ? 

ENGLISH SUMMARY:

India constituency delimitation bill aims to increase Lok Sabha seats to 816 with a 33 percent reservation for women, sparking intense political debate. The Modi government is pushing the amended constitutional amendment bill to secure broader support from opposition parties despite stiff resistance.