യൂത്ത് കോണ്‍ഗ്രസുമായുള്ള ഏറ്റുമുട്ടലിനിടെ കെപിസി സി വര്‍ക്കിങ് പ്രസിഡന്റും എം പിയുമായ ഷാഫി പറമ്പിലിനെതിരെ തുറന്ന പോരുമായി രാജ്മോഹന്‍ ഉണ്ണിത്താന്. തനിക്കെതിരായ സൈബര്‍ ആക്രമണങ്ങള്‍ക്ക് പിന്നില്‍ ഷാഫിയും ശിഷ്യനുമാണെന്ന് ഉണ്ണിത്താന് തുറന്നടിച്ചു . ഷാഫി എ ഗ്രൂപ്പ് ആണെന്നത് ലോകത്തെ എട്ടാമത്തെ അത്ഭുതമാണ്. ഷാഫിയുടേത് സംശുദ്ധ രാഷ്ട്രീയമല്ലെന്ന് സൂചന നല്കിയ ഉണ്ണിത്താന് ഇനിയും സൈബര്‍ അക്രമം തുടര്‍ന്നാല്‍ താന്‍ പലതും വിളിച്ചു പറയുമെന്നും മുന്നറിയിപ്പ് നല്കി. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. ആരെവിടെ?